സൗദിയില്‍ ട്രാഫിക് ലൈന്‍ ലംഘകരെ പിടികൂടാനുള്ള ഓട്ടോമാറ്റിക് സംവിധാനം നിലവില്‍ വന്നു

സൗദി അറേബ്യയില്‍ ട്രാഫിക് ലൈന്‍ ലംഘകരെ പിടികൂടാനുള്ള ഓട്ടോമാറ്റിക് സംവിധാനം നിലവില്‍ വന്നു. പ്രധാന നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ ആണ് ഈ നിയന്ത്രണം ബുദ്ധനാഴ്ചമുതല്‍ ആരംഭിച്ചത്. സിഗ്നലിംഗ് നല്‍കാതെ പാതകള്‍ മാറ്റുന്നത് ഓട്ടോമാറ്റിക് ക്യാമറകള്‍ ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത് എന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു.

അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ രാജ്യത്ത് എല്ലായിടത്തും ഈ സംവിധാനം നിലവില്‍വരും. ട്രാഫിക് ലൈന്‍ ലംഘിക്കുന്നവര്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെയാണ് പിഴ. ഗതാഗത സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *