പത്തനംതിട്ട: കോണ്‍ഗ്രസില്‍ പതിവുപോലെ സീറ്റിനായി കൂട്ടയടി. ജയിക്കാന്‍ കഴിയുന്ന സീറ്റുകളിലൊക്കെയും അടിയോടടിയാണ്.
പല പഞ്ചായത്തുകളിലും നഗരസഭകളിലും ബ്ലോക്ക്-ജില്ല പഞ്ചായത്തുകളിലേക്കും ഇതാണ് അവസ്ഥ. പല പഞ്ചായത്തുകളിലും ഘടകകക്ഷികളുമായി സീറ്റ് വിഭജനം പരിഹരിക്കാനാകുന്നില്ല. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി തര്‍ക്കമുണ്ട്. നഗരസഭകളിലും ഇതാണ് സ്ഥിതി. പത്രിക നല്കുന്നതിെന്റ അവസാനനിമിഷം വരെ തര്‍ക്കങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്.
ഇതനിടെ റിബലുകളും പ്രത്യക്ഷപ്പെട്ടുത്തുടങ്ങി. വര്‍ഷങ്ങളായി ജനപ്രതിനിധികളായി തുടരുന്ന പലരും പുതിയ ആളുകള്‍ക്കുവേണ്ടി മാറിക്കൊടുക്കാന്‍ തയാറല്ല. വിജയപ്രതീക്ഷയുള്ള സീറ്റുകളില്‍ നേതാക്കള്‍ മത്സരിക്കാന്‍ കൂട്ടമായി എത്തിയതാണ് എങ്ങും പ്രശ്നമായത്. ചില വാര്‍ഡുകളില്‍ വാര്‍ഡ് കമ്മിറ്റികള്‍ തീരുമാനിച്ച സ്ഥാനാര്‍ഥികള്‍പോലും പുറത്തായി. അവിടെ നേതാക്കളുടെ താല്പര്യാര്ഥം ചിലര്‍ക്ക് സീറ്റ് നല്കിയതും പോരിന് ഇടയാക്കികഴിഞ്ഞു. ഭാര്യക്ക് ജില്ല പഞ്ചായത്തിലേക്കും ഭര്‍ത്താവിന് ഗ്രാമപഞ്ചായത്തിലേക്കും സീറ്റ് നല്കിയതും പ്രതിഷേധകാരണമായിട്ടുണ്ട്. സീറ്റ് മോഹിച്ച് പാര്‍ട്ടി മാറിവന്നവര്ക്കും അവസാനം സീറ്റില്ല. അവര്‍ െറബലായി പത്രിക നല്‍കാനും തയാറെടുക്കുന്നു.
