ജനീവ: പത്തുലക്ഷം ക്രമരഹിത അഭയാര്‍ത്ഥികളാണ് ഈ വര്‍ഷംയൂറോപ്പ്യലെത്തിയിരിക്കുന്നതെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത അത്രയും പേരാണ് ഈ വര്‍ഷം അഭയാര്‍ത്ഥികളായി
യുറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിയതെന്നു ഐ എമിന്റെ ഞെട്ടിപ്പിക്കുന്ന
കണക്കുകളിലുണ്ട്.
2015 അവസാനിക്കുന്നതിനും കുറച്ചു ദിവസങ്ങള്‍ക്കൂടിയുളളപ്പോയാണ് ജനീവ
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ഒ എം എന്ന സംഘടന കണക്കുകള്‍
പുറത്തുവിട്ടത്. 1,005,504 അഭയാര്‍ത്ഥികളാണ് പാലയനം ചെയതത്. കഴിഞ്ഞ
വര്‍ഷം 2014ലെ അഭയാര്‍ത്ഥികളുടെ എണ്ണത്തേക്കാളിത് നാലിരട്ടി
അധികമാണെന്നാണ് ഐ ഒ എമിന്റെ വിശദീകരണം. ഇതില്‍ ഏറെക്കുറെ എല്ലാവരം കടല്‍
നീന്തികടന്നാണ് പാലായനം നടത്തിയത്. 3,692 പേര്‍ കടല്‍
നീന്തികടക്കുന്നതിനിടെ മുങ്ങി മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലയാനം സുരക്ഷിതമാക്കണമെന്ന് ഐ ഒ എം ഡയരക്ടര്‍ ജനറല്‍ വില്യം ലാസി
സ്വിന്‍ങ് യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളോട്
ആവിശ്യപെട്ടിട്ടുണ്ട്. അദ്ധേഹം പറയുന്നു:
” പാലായനം അനിവാര്യമാണെന്നു നമ്മുക്കറിയാം. ഇത്
അത്യാവിശ്യമായിരിക്കുകയാണ്. പക്ഷെ പാലായനം നിയമവിധെയമാവണം അത്
അഭയാര്‍ത്ഥികള്‍ക്കും അവര്‍ അഭയം തേടുന്ന പുതിയ രാജ്യങ്ങള്‍ക്കും
സുരക്ഷിമായിരിക്കേണ്ടതുണ്ട്.”
ഐ ഒ എം അധികൃതര്‍ അഭയാര്‍ത്ഥികളുടെ കണക്കുകള്‍ ഏകീകരിക്കുന്നതിനായി
ഗ്രീസ്, ഇറ്റലി, ബള്‍ഗേറിയ ,സപെയിന്‍, മാള്‍ട്ട സൈപ്രസ് എന്നീ
രാജ്യങ്ങളുടെ ഉദ്യോഗസ്തരില്‍ നിന്നും രേഖകള്‍ പരിശോധിച്ചതായും ഐ ഒ എം
വക്താവ് ജോയല്‍ മില്‍മ്മന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ലഭിച്ച
കണക്കുകളേക്കാള്‍ അധികം വരും അഭയാര്‍ത്ഥികളുടെ യഥാര്‍ത്ഥകണക്കുകളെന്നും
അദ്ധേഹം അഭിപ്രായപെട്ടു. മിക്ക രാജ്യങ്ങള്‍ക്കും അഭയാര്‍ത്ഥികളുടെ
കണക്കുകള്‍ പൂര്‍ണ്ണമായും രേഖപെടുത്താനായില്ലെന്നും അദ്ദേഹം
വ്യക്തമാക്കി. വലിയ തോതിലുളള അഭയാര്‍ത്ഥിപ്രവാഹവും
നിയമവിധെയനയല്ലാത്തതുകൊണ്ടുമാണ് ശരിയായ കണക്കുകള്‍ ലഭ്യമല്ലാത്തതെന്നും
ജോയല്‍ കൂട്ടി ചേര്‍ത്തു.
ഈ വര്‍ഷം കൂടതല്‍ അഭയാര്‍ത്ഥികളും ഗ്രീസ് വഴിയാണ് പാലയനം നടത്തിയത്.
820,000 പേരാണ് ഈ വര്‍ഷം ഗ്രീസ് വഴിയെത്തിയത്. തുര്‍ക്കിയില്‍ നിന്നും
എയജിന്‍ കടല്‍ നീന്തിയാണ് അധിക പേരും ഗ്രീസിലെത്തിയത്. ഇതില്‍ തന്നെ
150,000 പേര്‍ വടക്കെ ആഫ്രിക്കയില്‍ നിന്നും മെഡിറ്ററേനിയന്‍ കടല്‍
നീന്തി ഇറ്റലിയിലെത്തുകായായിരുന്നു. തൂര്‍ക്കിയുടെ അതിര്‍ത്തി
രാജ്യങ്ങളായ ഗ്രീസിലും ബള്‍ഗേറിയയിലുമെത്തിയ ചിലര്‍ തുടര്‍ക്കി വഴി
നടന്നുവന്നവരുമുണ്ട്.
ഐ ഒ എമിന് കണക്കെടുക്കാനാവാത്ത ആയിരകണക്കിനു അഭയാര്‍ത്ഥികള്‍ മറ്റ്
അതിര്‍ത്തികള്‍ വഴി യുറോപ്പിലേക്കെത്തിയവരുമുണ്ട്. മുഖ്യമായും റഷ്യയില്‍
നിന്നും നോര്‍വെ വഴിയെത്തിയവരാണവരിലധികവും. ആയിരകമക്കിനുപേര്‍ ഇതുവഴി
സൈക്കിള്‍ മാര്‍ഗ്ഗത്തിലും യുറോപ്പിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
അഭയാര്‍ത്ഥികളില്‍ പകുതി പേരും സിറിയയില്‍ നിന്നുളളവരാണ്, 20 ശതമാനം
അഫാഗാനികളും 7 ശതമാനം ഇറാഖികളുമാണെന്ന് ഐ ഒ എം വ്യക്തമാക്കി.
മരണപെട്ടവരില്‍ 2,889 പേരും ആഫ്രിക്കിയില്‍ നിന്നും ഇറ്റലിയിലേക്കു
പുറപ്പെട്ടവരാണ്. എയ്ജിയന്‍ കടല്‍ നീന്തി ഗ്രീസിലേക്ക് നിന്തികടന്നവരില്‍
706 പേര്‍ കടലില്‍ മുങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ സെപയിനിലേക്ക
നീന്തിയവരില്‍ 72 പേരും മുങ്ങി മരിച്ചതായും ഐ ഒ എം വിശദമാക്കുന്നു.
കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ അഭയാര്‍ത്ഥികളുടെ തോത് ഉയര്‍ത്തിയതില്‍
മുഖ്യ പങ്ക് സിറിയില്‍ നിന്നാണ്.
ഇതിനോട് യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് അതൃപത്തിയുണ്ട്. എങ്ങനെ ഇത്രയും വലിയ
ജനസംഖ്യ കൈകാര്യം ചെയ്യുമെന്ന ആശങ്ക അവര്‍ പങ്കവെച്ചു. ഈ വേനലില്‍
കിഴക്കന്‍ യുരോപ്യന്‍ രാജ്യങ്ങളുടെ മിക്ക അതിര്‍ത്തികളും അടച്ചുപൂട്ടി.
മൊത്തത്തില്‍ അഭയാര്‍ത്ഥി പ്രവാഹമുണ്ടാക്കിയ ഞെ്ട്ടലും ആശയകുഴപ്പവും
സ്വസ്തതയും കാരണമാമിതെന്നായിരുന്നു വിശദീകരണം.
അതെസമയം ജര്‍മ്മനിയും സ്വീഡനും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിട്ടുണ്ട്.
ഒരു മില്യണ്‍ അഭയാര്‍ത്ഥികളാണിത്തവണ ജര്‍മ്മനിയിലേക്കെത്തിയത്. അതില്‍
വലിയപങ്കും കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്നാണ്
കണക്കുകള്‍.
