പാരീസ്: പരമ്പരാഗത രീതിയില്‍ വിറകും മണ്ണെണ്ണ സറ്റൗവും ഉപയോഗിച്ചുളള
പിസ്സനിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തി വെയക്കണമെന്നാവിശ്യപെട്ടാണ്
നേപ്ലസ് മേയര്‍ സാന്‍ വിറ്റാലിനോ ഉത്തരവിറക്കിയത്.
വായുമലിനീകരണം തടയുന്നതിനായുളള ഫില്‍റ്ററുകള്‍ സ്ഥാപിക്കാന്‍
തയ്യാറുളളവര്‍ക്ക് പിസ്സ നിര്‍മ്മാണം നടത്താനുളള അനുമതിയുളളതായും
ഉത്തരവിലുണ്ട്. കടുത്ത വായുമലിനീകരണമുണ്ടാക്കുന്നത് തടയാനുളള
ശ്രമത്തിന്റെ ഭാഗമായാണ് തിരുമാനം.
അടുത്ത വര്‍ഷം മാര്‍ച്ച 31 വരെയാണ് നിരോധനം ഏര്‍പെടുത്തിയത്. പുതിയ
ഫില്‍റ്ററിംങ് സംവിധാനമുളളവര്‍ക്ക് പിസനിര്‍മ്മിക്കാന്‍
അനുമതിയുണ്ടെങ്കിലും അവ ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ മാത്രമെ അനുമതി
ലഭിക്കൂ. നിരോധനം ഫലപ്രദമാക്കുന്നതിനായി പൊലീസ് പരിശോധന
ഏര്‍പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഗിച്ചതായി കണ്ടെത്തിയാല്‍ 1,032 യൂറോ പിഴ
ഈടാക്കും. ഇറ്റലിയിലെ പ്രമുഖ നഗരത്തിലെ വായു ആപല്‍ക്കരമായ രീതിയില്‍
മലിനീകരിക്കപെട്ടതായി മാറ്റിനോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബീയിജിംങിനേക്കാള്‍ മലിനമായിരിക്കുന്നു വെന്ന് പത്രം
ചൂണ്ടിക്കാട്ടിയിരുന്നു.
ഇതാണ് പുതിയ നിയമനിര്‍മ്മാണത്തിലേക്ക് വഴിവെച്ചത്. ശുദ്ധവായുവിന്റെ
അടിസ്ഥാനത്തില്‍ ഇറ്റലിയുടെ ഏറ്റവും മോശം നഗരങ്ങളിലൈാന്നായി
മാറിയിരിക്കുകയാണ് നേപ്ലസ്. താപവിസരണത്തിന്റെ കാര്യത്തില്‍
വായുമലിനീകരണത്തില്‍ തൊട്ടടുത്തുളള നഗരമായ മിലാനിനേക്കാള്‍ 114
ഇരട്ടിയാണ് നേപ്ലസിന്റേതെന്ന്ും ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ പിസനിര്‍മ്മാണമാണ് വായുമനലിനമാക്കുന്നതെന്ന വാദത്തോട്
പ്രദേശവാസികള്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ല. അതുകൊണ്ടുതന്നെ മേയറിന്റെ
ഉത്തരവ് പിന്‍വലിക്കണമെന്നാവിശ്യപെട്ട് നഗരവാസികളും പിസ
നിര്‍മ്മാതാക്കളും സമരപരിപാടികള്‍ക്കു രൂപം നല്‍കിയിരിക്കുകയാണ്.
