ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ വനിതാ അധ്യാപികയെ (35) ശനിയാഴ്ച സ്കൂള്‍ വളപ്പില്‍ വെച്ച് സഹപ്രവര്ത്തകന് വെടിവച്ചു കൊന്നു. ആശുപത്രിയിലെത്തിക്കുന്നതിനുമുമ്ബ് 35 കാരിയായ യുവതി മരിച്ചു. അസിസ്റ്റന്റ് ടീച്ചറായ ആരാധന റോയിയെ അവരുടെ സഹപ്രവര്ത്തകന് കൗശല്‍ രണ്ടുതവണ വെടിവച്ചതായി സീതാപൂരിലെ പോലീസ് സൂപ്രണ്ട് ആര്‍പി സിംഗ് പറഞ്ഞു.
സ്കൂള്‍ രജിസ്റ്ററിലെ കാഷ്വല്‍ ലീവുകളെ സംബന്ധിച്ച എന്ട്രിയെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായപ്പോഴാണ് സംഭവം. ഈ തര്‍ക്കം കൗശലിനെ പ്രകോപിതനാക്കി. കൗശലുമായി ആരാധനയ്ക്ക് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. നേരത്തെ വനിതാ അധ്യാപിക കൗശലിനെതിരെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനുശേഷം അന്വേഷണം നടത്തി കൗശലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
