തിരുവനന്തപുരം: രൂക്ഷമായ എതിര്‍പ്പിനിടയാക്കിയ വിവാദ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തീരുമാനം ഗവര്‍ണറെ അറിയിക്കും. ഇന്ന് വൈകീട്ട് 3.30ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ൈകക്കൊണ്ടത്. ബുധനാഴ്ച ചേരേണ്ട മന്ത്രിസഭ യോഗം പ്രത്യേകസാഹചര്യത്തില്‍ ഇന്ന് നടത്തുകയായിരുന്നു.
അതേ സമയം, ഭേദഗതി പിന്‍വലിക്കാനുള്ള അടിയന്തരസാഹചര്യം ഗവര്‍ണറെ ബോധ്യപ്പെടുത്തേണ്ടി വരും. നിയമം കൊണ്ടുവരുേമ്ബാള് പറഞ്ഞ അടിയന്തരസാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ലേയെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടി വരും.
സി.പി.എം കേന്ദ്ര നേതൃത്വവും നിയമജ്ഞരുമടക്കം ഉയര്‍ത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് വിവാദ നിയമം പിന്‍വലിക്കുമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സൈബര്‍ സുരക്ഷക്കായി പുതിയ ഭേദഗതി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തശേഷം കൊണ്ടുവരും.
പൊലീസിന് അമിതാധികാരം നല്‍കുന്ന വിവാദ ഭേദഗതി ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭയാണ് ശുപാര്‍ശ ചെയ്തത്. പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇത് നവംബര്‍ 21ന് ഗവര്‍ണര്‍ ഒപ്പുവെച്ചതോടെ നിയമമായി പ്രാബല്യത്തില്‍ വന്നു. എന്നാല്‍, പ്രതിഷേധം കനത്തതോടെ 48മണിക്കൂറിനകം സര്‍ക്കാര്‍ അടിയറവ് പറഞ്ഞ് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ വ്യാജ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കമായി ആേക്ഷപമുയര്ന്നു. അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള കരിനിയമമാണിതെന്നാണ് പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടത്. ഫേസ്ബുക് പോസ്റ്റിെന്റ പേരില്‍ തൃശൂര്‍ വലപ്പാട്ടെ സി.പി.എം പ്രവര്‍ത്തകനെതിരെയാണ് ഈ നിയമപ്രകാരം ആദ്യ പരാതി ലഭിച്ചത്.
