സോളര്‍ തട്ടിപ്പ്: സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി

 സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. കേസ് വിധി പറയുന്ന 25ന് ഇവര്‍ സ്വമേധയാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്തു ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഇരുവരെയും കൂടാതെ ഡ്രൈവര്‍ മണിലാലിന്റെ ജാമ്യവും കോഴിക്കോട് കോടതി റദ്ദാക്കി.

കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞ് 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരായ കേസ്. ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ് നായര്‍ രണ്ടാം പ്രതിയുമാണ്. വ്യാജ രേഖകള്‍ തയാറാക്കി നല്‍കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്. 2013ലെ കേസില്‍ ഇന്ന് വിധി പറയേണ്ടതായിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല. 2016 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസ് 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *