തിരുവനന്തപുരം: എയ്‌ഡഡ് കോളേജ് അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിനെതിരെ പരാതി. അധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ കേരള വിസിക്ക് നിര്‍ദേശം നല്‍കിയെന്നാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അധ്യാപകനെ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാന്‍ മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയത് ചട്ടലംഘനമണെന്നാണ് ആരോപണം. നേരത്തെ സര്‍വകലാശാല നിരസിച്ച അപേക്ഷയ്ക്കായി വീണ്ടും ഇടപെട്ടതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ ഗവര്‍ണറെ സമീപിച്ചിരിക്കുന്നത്. അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിന്‍വലിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവനന്തപുരം തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അധ്യാപകനും പ്രിന്‍സിപ്പലുമായ ഡോ. ഫാ.വി.വൈ. ദാസപ്പനെയാണ് ഇതേ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി മാറ്റി നിയമിക്കാന്‍ നീക്കം. ഈ ആവശ്യം ഉന്നയിച്ചുള്ള കോളേജ് മാനേജ്‌മെന്റിന്റെ അപേക്ഷ പരിഗണിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ അധ്യക്ഷതയില്‍ ജനുവരി ഏഴിന് അദ്ദേഹത്തിന്റെ തന്നെ ചേംബറില്‍ പ്രത്യേകം യോഗം ചേര്‍ന്നു എന്നാണ് പരാതി. അപേക്ഷകനെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു യോഗം.
നേരത്തെ ഈ അപേക്ഷ സര്‍വവകലാശാല നിരസിച്ചിരുന്നു. എന്നാല്‍ അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതില്‍ ഉചിതമായ നടപടി സ്വീകരിക്കാനാണ് മന്ത്രി കേരള സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയത്.
ഒരു പഠന വിഭാഗത്തില്‍ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാന്‍ പാടില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ, ഇത് മറികടക്കാന്‍ മന്ത്രി തന്നെ ഇടപെട്ട് യോഗം വിളിച്ച് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് പരാതിയില്‍ പറയുന്നു.
