ജയിലിലടച്ച കുറ്റവാളി എങ്ങനെ രക്ഷപ്പെട്ടുവെന്ന് പാക് സര്‍ക്കാരിനോട് മലാല

നൊബേല്‍ സമ്മാന ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായിക്ക് നേരെ വധഭീഷണിയുമായി താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുള്ള ഇഹ്‌സാന്‍. ട്വിറ്ററിലൂടെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്.

അടുത്ത തവണ തെറ്റ് പറ്റില്ലെന്ന് അയച്ച താലിബാന്‍ ഭീകരന്റെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.

വിഷയത്തില്‍ പാക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി മലാല തന്നെ രംഗത്തെത്തയിരിക്കുകയാണ് ഇപ്പോള്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടും സൈനിക തലവനോടും ഇതും സംബന്ധിച്ച്‌ മലാല ചോദിച്ച ചോദ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഒമ്ബത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ വെടിവെച്ച താലിബാന്‍ ഭീകരന്‍ ഇഹ്‌സാനുള്ള ഇഹ്‌സാന്‍ എങ്ങനെ അതീവ സുരക്ഷ ജയിലില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍ പറയണമെന്നായിരുന്നു മലാലയുടെ ചോദ്യം.

2017 ലാണ് മലാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിലെ പ്രധാനപ്രതിയായ ഇഹ്‌സാന്‍ പിടിയിലാകുന്നത്. തുടര്‍ന്ന് 2020 ല്‍ ഇയാള്‍ ജയില്‍ചാടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇത് അന്തര്‍ദേശീയ തലത്തില്‍ വലിയ ചര്‍ച്ചകളാവുകയും ചെയ്തു. എന്നാല്‍ ഇഹ്‌സാനെ പിടികൂടാന്‍ പാക് ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *