‘മത്സ്യമേഖലയെ അമേരിക്കന്‍ കമ്ബനിക്ക് തീറെഴുതുന്നു’- ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീണ്ടും. മത്സ്യമേഖലയെ അമേരിക്കന്‍ കമ്ബനിക്ക് തീറെഴുതുന്നു എന്ന് അദ്ദേഹം ആരോപിച്ചു. ഇ.എം.സി.സി എന്ന ബഹുരാഷ്ട്ര കമ്ബനിയുമായുള്ള കരാറില്‍ അഴിമതിയുണ്ടെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫിലും മന്ത്രി സഭയിലും ചര്‍ച്ച ന
ടത്താതെ ഒപ്പിട്ടു. 5000കോടി രൂപയുടെ കരാര്‍ ഞായറാഴ്ചയാണ് ഒപ്പിട്ടത്. കരാറിനു മുമ്ബ് ആഗോള ടെണ്ടര്‍ വിളിച്ചില്ല. ഗൂഢാലോചന നടത്തിയത് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇ.എം.സി. സി പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ മന്ത്രി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷം മുമ്ബ് മാത്രം തുടങ്ങിയ കമ്ബനിയാണ് ഇ.എം.സി.സിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *