രമേശ് ചെന്നിത്തലയുടെ പ്രസ്താവനകളെ ഗൗരവമായി കാണേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തീര്‍ക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം എല്ലാ വേക്കന്‍സികളും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും ഗവണ്‍മെന്റ് അതിനുള്ള നിര്‍ദേശം കൊടുക്കണമെന്നുള്ളതുമാണ്. ഗവണ്‍മെന്റിന്റെ സമീപനവും അതുതന്നെയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാന്‍ സെക്രട്ടറി തലത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നിരുന്നു. അവസാനത്തെ ഒരു വേക്കന്‍സി പോലും റിപ്പോര്‍ട്ട് ചെയ്യാനുള്ള തീരുമാനം എടുത്തിട്ടുണ്ട്. സമരം ചെയ്യുന്ന ആളുകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ ബെറ്റാലിയന്‍ അടക്കം തസ്തികകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
അതേസമയം, പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ പട്ടികയിലുള്ള എല്ലാവര്‍ക്കും ജോലി ലഭ്യമാക്കുമെന്ന്ത് ഒരു ഗവണ്‍മെന്റിനും ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. എന്നാല്‍ സമരക്കാരില്‍ ഒരു വിഭാഗക്കാര്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഭൂരിപക്ഷത്തിന്റെയും നിലപാട് ഇതല്ല. ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയാണ് ഗവണ്‍മെന്റ് മാനിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
