വീടുവിട്ടിറങ്ങിയ യുവതിയെ പീഡിപ്പിച്ച രണ്ട് സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍

കണ്ണൂര്‍: വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. കണ്ണൂര്‍ പട്ടുവം പറപ്പൂര്‍ സ്വദേശി രൂപേഷ്, കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടുകാരുമായി വഴക്കിട്ട് കോഴിക്കോട് പയ്യോളിയിലെ വീട്ടില്‍ നിന്നും വീടുവിട്ടിറങ്ങിയ 24 വയസ്സുള്ള യുവതിയാണ് പീഡനത്തിനിരയായത്. വീട്ടില്‍ നിന്നറങ്ങിയ യുവതി അര്‍ദ്ധ രാത്രിയോടെയാണ് കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയത്. യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ബസ് ജീവനക്കാര്‍ കാര്യം തിരക്കിയപ്പോള്‍ യുവതി വീടുവിട്ടതാണെന്ന് അറിയിച്ചു. ഇതോടെ യുവതിയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് വിശ്വസിപ്പിച്ച്‌ മിഥനും രൂപേഷും കണ്ണൂര്‍ പറശ്ശിനിക്കടവിലുള്ള സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് ഇരുവരും യുവതിയെ പീഡിപ്പിച്ചത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ വീട്ടുകാര്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പയ്യോളി പൊലീസിന്റെ അന്വേഷണത്തില്‍ യുവതി തളിപ്പറമ്ബ് പൊലീസ് സറ്റേഷന്‍ പരധിയിലുണ്ടെന്ന് കണ്ടെത്തി. പയ്യോളി പൊലീസ് തളിപ്പറമ്ബ് പൊലീസുമായി ബന്ധപ്പെട്ട് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് പ്രതികളും യുവതിയും പിടിയിലാകുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടകടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്ബ് പൊലീസ് യുവതിയെയും കണ്ടകടര്‍മാരെയും പയ്യോളി പൊലീസിന് കൈമാറി. കണ്ണൂര്‍ ജില്ലയില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ കണ്ടകടര്‍മാരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *