2 മാസത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ മടങ്ങിയെത്തുന്നു

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നാഥനില്ലാക്കളരിയായി മാറിയിരുന്നു നിലമ്ബൂര്‍. വിദേശത്തായിരുന്ന നിലമ്ബൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതുസംബന്ധിച്ച്‌ വ്യക്തത വരുത്തിയത്. കോണ്‍ഗ്രസും ലീഗും ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് അന്‍വര്‍ തന്നെ മറുപടി നല്‍കുമെന്നും നേതൃത്വം വ്യക്തമാക്കി.

കിട്ടേണ്ടവര്‍ക്കിട്ട് അന്‍വര്‍ വരുമ്ബോള്‍ നല്ലത് കിട്ടുമെന്നാണ് പാര്‍ട്ടിക്കുള്ളിലുള്ളവര്‍ പറയുന്നത്. പാര്‍ട്ടി സംസ്ഥാന-പ്രാദേശിക നേതാക്കളുമായി അന്‍വര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു എന്നാണ് നേതൃത്വം വ്യക്തമാക്കിയത്. ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ വിശദീകരിച്ചിരുന്നു.

തദ്ദേശ തരഞ്ഞെടുപ്പിന് പിന്നാലെയാണ് അന്‍വര്‍ വിദേശത്തേക്ക് യാത്ര തിരിച്ചത്. 2 മാസത്തോളമായിട്ടും ആളെ തിരിച്ച്‌ നാട്ടിലെങ്ങും കാണാതായതോടെ കോണ്‍ഗ്രസ് ‘അന്‍വറെ കാണാനില്ലെന്ന്’ കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വര്‍ എന്തുകൊണ്ട് മടങ്ങിയെത്തുന്നില്ല എന്ന ചോദ്യം കോണ്‍ഗ്രസ് ആയുധമാക്കിയതോടെ സി പി എം വെട്ടിലായി. ഇതാണ് അന്‍വറിന്‍്റെ പെട്ടന്നുള്ള മടങ്ങിവരവിന് പിന്നിലെ കാരണമെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *