പൂജാ സമയത്ത് നഗ്‌നയായി നില്‍ക്കണം; ആകാശത്ത് നിന്ന് കോടികള്‍ മഴയായ് പെയ്യും; പരാതിയുമായി പെണ്‍കുട്ടി; 5 പേര്‍ അറസ്റ്റില്‍

നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്്. പെണ്‍കുട്ടി നഗ്നയായി നിന്നാല്‍ ആകാശത്ത് നിന്ന് 50 കോടി രൂപ മഴ പോലെ പെയ്യുമെന്നായിരുന്നു ഇവരുടെ അവകാശവാദം. നാഗ്പൂരിലാണ് സംഭവം.

കഴിഞ്ഞ മാസമാണ് അഞ്ച് പേരില്‍ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പ്രത്യേക പൂജകള്‍ ചെയ്താല്‍ സമ്ബന്നയാകാമെന്നും ഇവര്‍ പെണ്‍കുട്ടിയോട് പറഞ്ഞു. എന്നാല്‍ പൂജയ്ക്കിടയില്‍ വിവസ്ത്രയാകണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ പെണ്‍കുട്ടി ആവശ്യം നിരസിച്ചു. എന്നാല്‍ ഇയാള്‍ നിരന്തരം ഇതേ ആവശ്യം ഉന്നയിച്ച്‌ പെണ്‍കുട്ടിയെ സമീപിച്ചതോടെയാണ് പരാതി നല്‍കിയത്.

വിക്കി ഗണേഷ്, ദിനേഷ് മഹാദേവ് നിഖാരേ, രാമകൃഷ്ണ ദാദാജി മസ്‌കര്‍, വിനോദ് ജയറാം മസ്രാം, സോപന്‍ ഹരിബോ കുംറേ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പരാതിയില്‍ വിക്കി ഗണേഷിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. വിക്കി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരുടെ അറസ്റ്റ്.

പോക്‌സോ, ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്്

Leave a Reply

Your email address will not be published. Required fields are marked *