അങ്കാര: മുന്‍ഭാഗ്യ എവിടെയെന്ന് വിവരങ്ങള്‍ നല്‍കാത്തിന്റെ ദേഷ്യത്തില്‍ മകളെ പിതാവ് ക്രൂരമായി വെടിവച്ചുകൊന്നു. തുര്‍ക്കിയിലെ ബാലികിസറില്‍ വച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.ജനറല്‍ പ്രാക്റ്റീഷണറും 28 കാരിയുമായ ഗുല്‍നൂര്‍ യില്‍മാസ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പിതാവ് 68 കാരനായ മുസ്തഫ അലി യില്‍മാസ് പൊലീസ് അറസ്റ്റുചെയ്തു.
സംഭവം ഇങ്ങനെ; മുസ്തഫ അലി യില്‍മാസും ഭാര്യ ഗുല്‍ഡന്‍ യില്‍മാസ് 2020 ജനുവരിയില്‍ വിവാഹമോചിതരായിരുന്നു.അതിനുശേഷം മകളുമൊത്തായിരുന്നു ഇവരുടെ താമസം.എന്നാല്‍ ഇവര്‍ എവിടെയാണ് താമസിച്ചിരുന്നതെന്നുള്‍പ്പടെ ഒരു വിവരവും മുന്‍ഭര്‍ത്താവായ മുസ്തഫയ്ക്ക് അറിയുമായിരുന്നില്ല.ഇത് കണ്ടെത്തുന്നതിനായി മുസ്തഫ മകളുടെ കാറില്‍ അവരറിയാതെ ജിപിഎസ് ഉപകരണം ഫിറ്റ് ചെയ്ത് അതിനനുസരിച്ച് മകളെ പിന്തുടരുകയായിരുന്നു.
സുഹൃത്തുക്കളുമായി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ഗുല്‍നൂര്‍ ബാലികിസറില്‍ നിന്ന് അന്റാലിയയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മകളുടെ കാറില്‍ വാഹനം ഇടിച്ചു നിര്‍ത്തുകയും മകളെ വലിച്ചുപുറത്തിറക്കി അമ്മയെവിടെ എന്ന് പറയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.എന്നാല്‍ മകള്‍ മറുപടി നല്‍കാത്തതില്‍ പ്രകോപിതനായ മുസ്തഫ മകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.20 തവണ വെടിയുതിര്‍ത്തതില്‍ 11 എണ്ണം അവളുടെ തലയില്‍ വെച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന് ശേഷം പിതാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച തോക്കുള്‍പ്പടെ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.ഇയാളെ കൊലപാതകക്കുറ്റം ചുമത്തി ജീവപര്യന്തം തടവിന് കോടതി വിധിച്ചെങ്കിലും തനിക്ക് മാനസീക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന പ്രതിയുടെ വാദത്തിന്റെ അടിസ്ഥാനത്തില്‍ മാനസിക വിലയിരുത്തലിനായി കോടതി നിര്‍ദ്ദേശിച്ചു.
