ന്യൂഡല്‍ഹി: സെക്സ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ മന്ത്രിസ്ഥാനം പോയ എഎപി എംഎല്‍എ സന്ദീപ് കുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കുമാറിനെതിരേ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുകയാണെന്നും എഎപി അറിയിച്ചു. പാര്‍ട്ടി അച്ചടക്ക സമിതി വിഷയം പരിശോധിച്ച ശേഷമാണ് മനോജ് കുമാറിനെതിരേ നടപടിയെടുത്തതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ എഎപിയുടെ ഉന്നതാധികാര സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു
