കോട്ടയം: കെ എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം വന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹമറിയിച്ച് ദൂതന്‍ മാണിയെ കണ്ടെന്ന് കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍. ചെന്നിത്തലയുടെ വിശ്വസ്തന്‍ ഐ എന്‍ ടി യു സി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരനാണ് മാണിയെ കണ്ടത്. എന്നാല്‍ മാണി സാധ്യമല്ലെന്ന മറുപടിയാണ് നല്കിയത്. ചെന്നിത്തലയുടെയും ജോസഫ് വാഴക്കന്റെയും പി സി ജോര്‍ജിന്റെയും എ ഡി ജി പി ജേക്കബ് തോമസിന്റെയും എറണാകുളത്തെ അഭിഭാഷക സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് മാണിയെ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജുരമേശിനെതിരെ ചാനലില്‍ പറയുമ്പോഴും അദ്ദേഹവുമായി പി സി ജോര്‍ജ് രഹസ്യ ധാരണയുണ്ടായിരുന്നു. എ ഡി ജി പി ജേക്കബ് തോമസ് പൂഞ്ഞാര്‍ മണ്ഡലത്തിലുള്ളതും പി സി ജോര്‍ജിന്റെ സുഹൃത്തും ജോസഫ് വാഴക്കന്റെ സഹപാഠിയുമാണ്. തുറമുഖ വകുപ്പ് ചുമതലയുണ്ടായിരുന്നപ്പോള്‍ ജേക്കബ് തോമസ് അനധികൃതമായി സാധനസാമഗ്രികള്‍ വാങ്ങിക്കൂട്ടിയ ആരോപണമുണ്ടായപ്പോള്‍ ധനവകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം അന്വേഷണം നടത്തി വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ഇത് ജേക്കബ് തോമസിന്റെ പകയ്ക്ക് കാരണമായി. വാഴയ്ക്കന്‍, പി സി ജോര്‍ജ്, അടൂര്‍ പ്രകാശ് ഉമ്മന്‍ ചാണ്ടിയുടെ അടുത്ത അനുയായിയെകണ്ട് 2014ലെ പട്ടയമേള നടന്ന നവംബര്‍ മൂന്നിന് ശേഷം കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുമെന്നും എല്‍ ഡി എഫ് പിന്തുണയോടെ മാണി മുഖ്യമന്ത്രിയാവുമെന്നും ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് മാണിയെ തകര്‍ക്കാനുള്ള മൗനാനുവാദം ഉമ്മന്‍ ചാണ്ടി നല്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
