കൂത്തുപറമ്ബ് പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് എം.പി കെ.സുധാകരന്‍. സിപിഎം എത്രകാലം ഈ കൊലപാതക രാഷ്ട്രീയം തുടരുമെന്നും നേതാക്കളുടെ പ്രതികരണങ്ങള്‍ കാണുമ്ബോള്‍ സഹതാപം തോന്നുന്നെന്നും സുധാകരന്‍ പറഞ്ഞു.
“അന്വേഷണവുമായി യുഡിഎഫ് സഹകരിക്കില്ല. അടങ്ങിയിരിക്കുമെന്ന് സിപിഎമ്മും, പൊലീസും കരുതണ്ട. നിങ്ങള്‍ പറയുന്നത് എന്തും കേട്ട് വിഴുങ്ങുന്നവരാണ് ഞങ്ങളെന്ന് കരുതരുത്. അന്വേഷണ സംഘത്തെ മാറ്റണം. ടി പി വധക്കേസില്‍ പിണറായി വിജയന്‍ പോലും പ്രതിയാകേണ്ടതായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പിണറായി വിജയന്‍ രക്ഷപ്പെടാന്‍ കാരണം,” സുധാകരന്‍ പറഞ്ഞു.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയില്‍ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും സുധാകരന്‍ പറഞ്ഞു. കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് പേരൊഴിച്ചാല്‍ സിപിഎം ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ് അന്വേഷണ സംഘത്തിലുള്ളത്. എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് പൊലീസിനെയും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. സത്യസന്ധരായ ഐപിഎസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
