21കാരി കൊല്ല​പ്പെട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു

മലപ്പുറം: വളാഞ്ചേരിയില്‍ 21കാരിയെ കൊല്ല​പ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. രാവിലെ ഒമ്ബതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മൃതദേഹം മണ്ണിനുള്ളില്‍ നിന്ന് മുഴുവനായി പുറത്തെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും വിശദമായ തെളിവെടുപ്പ്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്.

40 ദിവസം മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്ബാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തി​ന്‍റെ (21) മൃതദേഹമാണ്​ ചൊവ്വാഴ്​ച കണ്ടെത്തിയത്​. വീടിനടുത്ത ചെങ്കല്‍ ക്വാറിക്ക് സമീപം തെങ്ങിന്‍ തോപ്പില്‍ മണ്ണിട്ട് മൂടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൂര്‍ണമായും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും യുവതിയുടേത്​ തന്നെയാ​ണെന്ന​ നിഗമനത്തിലാണ്​ പൊലീസ്​. കാല്‍ മാത്രമാണ് ചൊവ്വാഴ്​ച കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട്​​ ചോറ്റൂര്‍ സ്വദേശി പറമ്ബന്‍ അന്‍വറിനെ (40) തിരൂര്‍ ഡിവൈ.എസ്.പി കെ.എസ്. സുരേഷ് ബാബുവി​ന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. ഇയാള്‍ യുവതിയെ ശ്വാസംമുട്ടിച്ചാണ്​ കൊലപ്പെടുത്തിയതെന്നാണ്​ പൊലീസില്‍ നിന്ന്​ ലഭിച്ച വിവരം. മൃത​േദഹം ലഭിച്ച തോട്ടം നോക്കിനടത്തുന്നയാളാണ്​ പ്രതി.

യുവതി പീഡനത്തിനിരയായിട്ടുണ്ടോയെന്നതില്‍ പോസ്​റ്റ്​മോര്‍ട്ടത്തിന്​ ശേഷം വ്യക്തത വരുമെന്ന് ​െപാലീസ്​ പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ്​ നിരീക്ഷണത്തിലായിരുന്നു. കസ്​റ്റഡിയിലെടുത്ത അന്‍വറിനെ ചോദ്യം ചെയ്തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസ്സിലാക്കിയത്​. തുടര്‍ന്ന്​ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ മണ്ണ് നീക്കം ചെയ്​തപ്പോഴാണ്​ മൃതദേഹാവശിഷ്​ടം ലഭിച്ചത്​. രാത്രിയായതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *