കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ വില സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പുതുക്കി നിശ്ചയിച്ചത് തീര്‍ത്തും വിവേചനപരമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് പുതുക്കിയ വാക്സിന് നിരക്ക്. അതേസമയം കേന്ദ്ര സര്‍ക്കാരിന് കോവിഷീല്‍ഡ് ഡോസിന് 150 രൂപക്ക് തന്നെ ലഭിക്കും.
സംസ്ഥാനങ്ങള്‍ക്ക് അധികവിലക്ക് വാക്സിന് വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം. പൊതുജനങ്ങളുടെ ആരോഗ്യം പോലും കച്ചവടമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. 70 വര്‍ഷക്കാലമായി രാജ്യം പിന്തുടരുന്ന രീതിക്കെതിരാണിതെന്നും എം.കെ മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മേയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഈ തീരുമാനം പുനഃപരിശോധിപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്റ് ഇടപെടണം. വാക്സിന് വിതരണം സെന്‍ട്രല്‍ ഗവണ്മെന്റ് ഏറ്റെടുക്കണം. എല്ലാ സംസ്ഥാനങ്ങളുടെയും സാമ്ബത്തികാവസ്ഥ പരിഗണിച്ചു നീതിപൂര്‍വകമായ വിതരണം സാധ്യമാക്കാന്‍ കേന്ദ്ര ഗവണ്മെന്റ് തയ്യാറാവണം. കഴിഞ്ഞ 70 വര്‍ഷക്കാലമായി രാജ്യം പിന്തുടരുന്ന ഈ രീതി അവലംബിക്കാന്‍ കേന്ദ്ര ഗവണ്മെന്റിന് കഴിയുന്നില്ലെങ്കില്‍ സംസ്ഥാനങ്ങളോടുള്ള കേന്ദ്ര നയത്തിന്റെ അര്‍ത്ഥം എന്താണ് ? മറിച്ചെങ്കില്‍ എന്ത് പ്രസക്തിയാണ് രാജ്യം ഭരിക്കുന്ന ഗവണ്മെന്റിനുള്ളത്?
