കൊച്ചി: വൈഗ കൊലക്കേസില്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് കിട്ടി. ഫ്ലാറ്റില്‍വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വൈഗയുടെ മൂക്കില്‍നിന്ന് വന്ന രക്തമാണിതെന്ന് അറസ്റ്റിലായ പിതാവ് സനുമോഹന് പൊലീസിന് മൊഴി നല്‍കിയിരുന്നു. സനുമോഹനെ കോയമ്ബത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സനുമോഹന് കോയമ്ബത്തൂരില്‍ വച്ച് വിറ്റ വാഹനത്തിലും പരിശോധന നടത്തി. കാര്‍ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.
സനുമോഹനെ അന്വേഷണ സംഘം ബെംഗളൂറിലും ഗോവയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. ഇവിടങ്ങളില്‍ സനുമോഹന് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പറയുന്ന മൊഴികള്‍ സത്യമാണോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. എന്നാല്‍ വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് എങ്ങനെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാക്കാനായിട്ടില്ല.
