പുല്പള്ളി: ആദിവാസി യുവാവിന് കോവിഡ് ബോധവത്കരണം നല്കി ഔദ്യോഗികവാഹനത്തില്‍ കോളനിയിലെത്തിച്ച് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ മാതൃക. കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശമായ മുള്ളന്‍കൊല്ലിയിലെ പെരിക്കല്ലൂരില്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തുന്നതിനിടെയാണ് രണ്ട് ആദിവാസി യുവാക്കള്‍ റോഡിലൂടെ പോകുന്നത് കലക്ടറുടെ ശ്രദ്ധയില്‍പെട്ടത്. ഒരാള്‍ക്ക് മാസ്ക് പോലുമില്ലായിരുന്നു.
കലക്ടര്‍ അവര്‍ക്ക് മാസ്കും സാനിറ്റൈസറും നല്കി. ഒരാള്‍ പെരിക്കല്ലൂര്‍ സ്വദേശിയും മറ്റൊരാള്‍ നെയ്ക്കുപ്പ ചങ്ങനമൂല കോളനിവാസിയുമായിരുന്നു.മദ്യം തേടിയെത്തിയതായിരുന്നു യുവാക്കള്‍. കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യവും മദ്യത്തിെന്റ ദൂഷ്യഫലങ്ങളും യുവാക്കളെ കലക്ടര്‍ പറഞ്ഞുമനസ്സിലാക്കി. ലോക്ഡൗണ്‍ കാലത്ത് കോളനികളില്‍ ഭക്ഷണസാധനങ്ങളടക്കം എത്തിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
കോളനികളിലുള്ളവരെ കൂടി കോവിഡിെന്റ സാഹചര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കലക്ടറും ഒപ്പം വരണമെന്നായിരുന്നു നെയ്ക്കുപ്പ ചങ്ങനമൂല കോളനിയിലെ മനുവിെന്റ ആഗ്രഹം. പിന്നീട് സ്വന്തം വാഹനത്തില്‍ മനുവിനെ കയറ്റി വീട്ടിലെത്തിക്കുകയും കോളനി സന്ദര്‍ശിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. പെരിക്കല്ലൂരില്‍നിന്ന് കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
