ജറുസലേം: ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസി (93)നെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമാത്ത് ഗാനിലെ ഷേബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷിമോണ്‍ ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു നിങ്ങളുടെ തിരിച്ചുവരവിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ട്വീറ്റ് ചെയ്തു. ഒസ്ലോ സമാധാനകരാര്‍ ഒപ്പിട്ടതിനാണ് 1994ല്‍ ഷിമോണ്‍ പെരസിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. 2014ലാണ് അദ്ദേഹം പ്രസിഡന്റുപദവി ഒഴിഞ്ഞത്.
