മരണ വീട്ടില്‍ പോയി തിരിച്ചെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യയുടെ റൂമില്‍ ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകനെ; ചോദ്യം ചെയ്തപ്പോള്‍ കൈയ്യൂക്ക് കാട്ടി രക്ഷപ്പെടാന്‍ ശ്രമം

കാസര്‍ഗോഡ്: ഭാര്യയുടെ കിടപ്പുമുറിയില്‍ ഒളിഞ്ഞു നോക്കിയ അദ്ധ്യാപകന്‍ പിടിയില്‍. മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ചെറുവത്തൂരിലെ കുഞ്ഞിപ്പാറ വെല്‍ഫേര്‍ യുപി സ്‌കൂളിലെ അധ്യാപകനുമായ മനോഹരനാണ് പിടിയിലായത്. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം രാത്രി 10.30 നു വീട്ടില്‍ എത്തിയ ഭര്‍ത്താവ് തന്റെ ഗര്‍ഭിണി ആയ ഭാര്യയുടെ ബെഡ്റൂമിലേക് ജനല്‍ വഴി ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകന്‍ ആയ മനോഹരനെ കയ്യോടെ പിടികൂടുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെ കണ്ട മനോഹരന്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുമ്ബോള്‍ പിന്തുടര്‍ന്ന് കയ്യില്‍ പിടികൂടി. ഇതിനിടെ ഭര്‍ത്താവിനെ ചവിട്ടി താഴെ ഇട്ട മനോഹരന്‍ ഓടി അടുത്തുള്ള തന്റെ സുഹൃത്തിന്റെ വീട്ടില്‍ ഓടി കയറി. പിന്തുടര്‍ന്ന് എത്തിയ യുവതിയുടെ ഭര്‍ത്താവ് മനോഹരനെ ആ വീട്ടില്‍ നിന്നും പുറത്തിറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടുടമ പുറത്തിറക്കാന്‍ വിസമ്മതിച്ചു.

ഇതിനിടെ മറ്റുള്ളവരെ വിവരം അറിയിക്കാന്‍ യുവാവ് പോയ തക്കം നോക്കി മനോഹരന്‍ സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ താന്‍ കുടുങ്ങുമെന്ന് മനസിലാക്കിയ പ്രതി ഭാര്യയെ കള്ളക്കഥകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനിടെ യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മനോഹരനും ഭാര്യയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്കു. എന്നാല്‍ തന്നെ മനഃപൂര്‍വം സ്ത്രീകളെ മുന്നില്‍ നിര്‍ത്തി കേസില്‍ കുടുക്കുവാനുള്ള നാടകമാണെന്ന് മനസിലാക്കിയ യുവാവ് പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു.

ബെഡ് റൂമില്‍ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൈയേറ്റം ചെയ്തു. പിടിച്ചു മാറ്റാന്‍ പോയ തന്നെ ദേഹത്തു കയറി പിടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നും ഗര്‍ഭിണിയായ സ്ത്രീ പൊലീസിന് മൊഴിയും നല്‍കി.ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികളിലേക്ക് കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *