സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന് ഫില്‍ സിമ്മണ്‍സിന്റെ സ്ഥാനം തെറിച്ചു. സിമ്മണ്‍സിനെ പുറത്താക്കിയതായി വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചു. പാക്കിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് വിന്‍ഡീസ് ടീം യുഎഇയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് കോച്ചിനെ പുറത്താക്കിയത്. ട്വന്റി -20 ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ എത്തിച്ചത് ഉള്‍പ്പടെ മോശമല്ലാത്ത പ്രകടനമായിരുന്നു സിമ്മണ്സിന്റേത്. പാക്കിസ്ഥാന് പര്യടനത്തില്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ജോയല്‍ ഗാര്‍ണറെ വിന്‍ഡീസ് ടീമിന്റെ മാനേജരായി ബോര്‍ഡ് നിയോഗിച്ചു. ഹെന്ഡേഴ്സണ് സ്പ്രിംഗര്‍, റോഡി എസ്റ്റ്വിക് എന്നിവരും സഹപരിശീലകരായി ടീമിനൊപ്പമുണ്ടാകും. ഇന്ത്യയ്ക്കെതിരേ ഒടുവില്‍ നടന്ന ടെസ്റ്റ് പരമ്പര വിന്‍ഡീസിന് 2-0ന് നഷ്ടമായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന ട്വന്റി-20 പരമ്പര അവര്‍ 1-0ന് സ്വന്തമാക്കുകയും ചെയ്തു.
