തെരുവുനായകളോട് അനുകമ്പയാകാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവുനായകളോട് അനുകമ്പയാകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ മനുഷ്യര്‍ക്ക് ശല്യമാകരുത്. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മൃഗസംരക്ഷണ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഒക്ടോബര്‍ നാലിന് വീണ്ടും പരിഗണിക്കും. തെരുവുനായ പ്രശ്‌നത്തില്‍ രാജ്യത്തെ മൃഗസ്‌നേഹികളും സന്നദ്ധ സംഘടനകളും അടക്കം നല്‍കിയ 14 ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന പരാമര്‍ശം. ജസ്റ്റീസുമാരായ ദീപക് മിശ്ര, യു.യു. ലളിത് എന്നിവരുടെ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് സന്നദ്ധ സംഘടനകള്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *