ഇന്ത്യക്കായി കെജ്​രിവാള്‍ സംസാരിക്കേണ്ടെന്ന്​​ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സിംഗപ്പൂരിലെ കോവിഡ്​ വകഭേദത്തെ സംബന്ധിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്‍റെ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. സിംഗപ്പൂരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകദേഭത്തെ കെജ്​രിവാള്‍ സിംഗപ്പൂര്‍ വകഭേദമെന്ന്​ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി​യെ വിളിച്ചു വരുത്തി സിംഗപ്പൂര്‍ പ്രതിഷേധമറിയിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ്​ വകഭേദം തന്നെയാണ്​ സിംഗപ്പൂരിലും റിപ്പോര്‍ട്ട്​ ചെയ്​തതെന്നും അധികൃതര്‍ വ്യക്​തമാക്കി.

ഇന്ത്യക്കായി കെജ്​രിവാള്‍ സംസാരിക്കേണ്ടെന്ന്​ വിദേശകാര്യമന്ത്രി എസ്​.ജയശങ്കര്‍ പറഞ്ഞു. കോവിഡിനെതിരെ ഇന്ത്യയും സിംഗപ്പൂരും ഒന്നിച്ചാണ്​ പോരാടുന്നത്​. സിംഗപ്പൂര്‍ ഇന്ത്യക്ക്​ ആവശ്യമായ ഓക്​സിജന്‍ വിതരണം ചെയ്​തിട്ടുണ്ട്​. കോവിഡിന്‍റെ പുതിയ വ​കഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ സിംഗപ്പൂരിലെ കോവിഡ്​ വകഭേദത്തെ കുറിച്ച്‌​ അരവിന്ദ്​ കെജ്​രിവാള്‍ പ്രസ്​താവന നടത്തിയത്​. സിംഗപ്പൂരില്‍ കണ്ടെത്തിയ കോവിഡ്​ വകഭേദം കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കാമെന്നും ഈ സാഹചര്യത്തില്‍ വിമാനങ്ങള്‍ക്ക്നിയന്ത്രണമേര്‍പ്പെടുത്തണമെന്നുമായിരുന്നു കെജ്​രിവാളിന്‍റെ പ്രസ്​താവന.

Leave a Reply

Your email address will not be published. Required fields are marked *