വായ്പയെടുക്കുന്നതിനുള്ള പരിധി അഞ്ചു ശതമാനമായി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ അനുമതി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ നടപ്പാക്കിയതാണ് കേരളത്തിന് ഗുണകരമായത്. കഴിഞ്ഞ വര്‍ഷം മൂന്നില്‍ നിന്ന് നാലു ശതമാനമായി വായ്പാ പരിധി ഉയര്‍ത്തിയിരുന്നു.
വായ്പാ പരിധി ഉയര്‍ത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കും എന്നത് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്രത്തിന്‍റെ നാല് നിബന്ധനകള്‍ പാലിക്കണമെന്നായിരുന്നു അന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയത്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്നതിലേക്ക് കൂടുതല്‍ നടപടികള്‍ സംസ്ഥാനം സ്വീകരിക്കണമെന്നതായിരുന്നു ആദ്യ നിബന്ധന. വൈദ്യുതി സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി നല്‍കുക എന്നതായിരുന്നു രണ്ടാമത്തേത്.
വ്യവസായസൗഹൃദ നടപടികള്‍ എന്ന നിലയില്‍ കേന്ദ്രം ചില നിര്‍ദ്ദേശങ്ങള്‍ മുമ്ബോട്ട് വച്ചിരുന്നു. അത് സംസ്ഥാനങ്ങള്‍ നടപ്പാക്കണമെന്നതായിരുന്നു മൂന്നാമത്തെ നിര്‍ദ്ദേശം. നഗരങ്ങളിലും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരു മിനിമം പ്രോപ്പര്‍ട്ടി ടാസ്ക് ഉള്‍പ്പടെ നിശ്ചയിച്ച് മുമ്ബോട്ട് പോകുക എന്നതായിരുന്നു നാലാമത്തെ നിബന്ധന.
കേരളം, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മുഴുവന്‍ നിര്‍ദേശങ്ങളും നടപ്പിലാക്കിയത്. അതേസമയം, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ അധിക വായ്പ പരിധിക്ക് പുറത്തായി.
