ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍; സി.​സി​യി​ല്‍ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ല്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ര​ണ്ടാ​ഴ്ച​യോ​ള​മാ​യി സി.​സി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ക​ടു​വ ഭീ​തി​യി​ല്‍. പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ങ്ങ​ളി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടു. കാ​മ​റ സ്ഥാ​പി​ച്ച്‌ ക​ടു​വ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ​നം വ​കു​പ്പ്. 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ടീ​മി​നെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ട ക​ല്ലി​ടാം​കു​ന്ന്, പു​ല്ലു​മ​ല, സി.​സി സ്കൂ​ളി​നു​സ​മീ​പം, മ​ണ്ഡ​ക​വ​യ​ല്‍ ഭാ​ഗ​ത്താ​യാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ത്. ഞാ​യ​റാ​ഴ്ച മ​ണ്ഡ​ക​വ​യ​ലി​ല്‍ ക​ടു​വ കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടി​യ​ത് നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ക​ണ്ടി​രു​ന്നു. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്.

ക​ടു​വ ഇ​തു​വ​രെ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യൊ​ന്നും ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വീ​ടി​നു പു​റ​ത്ത് എ​ന്തു ശ​ബ്​​ദം കേ​ട്ടാ​ലും ഭ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

ഇ​രു​ളം ഡെ​പ്യൂ​ട്ടി ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച്‌ നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. ചെ​ത​ല​യം ഫോ​റ​സ്​​റ്റ്​ റേ​ഞ്ചി​ല്‍​പെ​ട്ട വ​ന​ത്തി​ലേ​ക്ക് സി.​സി​യി​ല്‍​നി​ന്ന്​ നാ​ലു കി​ലോ​മീ​റ്റ​റേ​യു​ള്ളൂ. മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബീ​നാ​ച്ചി എ​സ്‌​റ്റേ​റ്റി​ലേ​ക്കും നാ​ലു കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ​യേ​യു​ള്ളൂ. ബീ​നാ​ച്ചി എ​സ്‌​റ്റേ​റ്റി​ല്‍ ക​ടു​വ​ക​ള്‍ താ​മ​സി​ക്കു​ന്ന​താ​യി വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *