ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഒന്നാംവര്‍ഷ വിദ്യാര്‍ഥി പ്രവീണ്‍ കുമാറിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ മറ്റു കുട്ടികള്‍ എത്തിയപ്പോഴാണ് മുറിയില്‍ പ്രവീണിനെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ ഫൈന്‍ ആര്‍ട്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു ജീവനൊടുക്കിയ പ്രവീണ്‍. തെലുങ്കാനയിലെ മെഹ്ബുബ്‌നഗര്‍ സ്വദേശിയാണ് ഇയാള്‍. പ്രവീണിന്റെ മുറി പൂട്ടിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ സര്‍വകലാശാലയില്‍ ഈ വര്‍ഷം തുടക്കത്തില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കാന്‍ ഇടയായ സാഹചര്യത്തെതുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *