കശ്മീര്‍ വിഘടനവാദികള്‍ക്കെത്തുന്നത് ചൈനയുടെ ആയുധമെന്ന് കട്ജു

ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു. ചര്‍ച്ചക്ക് പോയി നാണം കെടുകയാവും ഇന്ത്യക്കുണ്ടാവുക. ചൈന നല്കിയ ആയുധങ്ങളാണ് പാകിസ്ഥാന്‍ കശ്മീരില്‍ വിതരണം ചെയ്യുന്നതെന്നും കട്ജു പറഞ്ഞു. നാഗാലാന്റിലെ സായുധ കലാപത്തിന് പിന്നിലും ചൈനയാണ്. രാജ്യാന്തര ഇടപെടലുള്ളതിനാല്‍ അടുത്ത 15 വര്‍ഷത്തേക്ക് കശ്മീരിലെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവില്ല. ഭക്ഷണം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നല്കി കശ്മീര്‍ ജനതയെ കൂടെ നിര്‍ത്തുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *