സുല്‍ത്താന്‍ ബത്തേരി: മോഷ്ടിച്ചെടുക്കുന്ന മൊബൈല്‍ഫോണിലൂടെ സ്ത്രീകളെ വിളിച്ച് അശ്ലീലങ്ങള്‍ പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി പാതിരപൂരം മുളക്കല്‍ വീട്ടില്‍ നവാസ് (33) ആണ് പൊലീസിന്റെ പിടിയിലായത്.
ഫോണ്‍ മോഷ്ടിക്കുകയും അതുപയോഗിച്ച് സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയുമാണ് ഇയാളുടെ പതിവ്. പൊലീസാണെന്ന് പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. സുല്‍ത്താന്‍ ബത്തേരിയില്‍ മുഹമ്മദ് അസ്ലം എന്നയാളെ പൊലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇദ്ദേഹം ബത്തേരി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് വനിത പൊലീസ് നവാസിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴും സ്ത്രീയാണെന്ന് അറിഞ്ഞ് അസഭ്യം പറയുകയായിരുന്നു.
നിരവധി മോഷണകേസിലും സ്ത്രീകളെ വിളിച്ച് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിനും നവാസിന്റെ പേരില്‍ കേസുണ്ട്. ബത്തേരിക്ക് പുറമെ, വിയ്യൂര്‍, ചിങ്ങവനം,കോട്ടയം ,പാല സ്റ്റേഷനുകളില്‍ നവാസിന്റെ പേരില്‍ കേസുണ്ട്.
