പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെത്തുടര്‍ന്നാണ് തമിഴ്നാട് കള്ളക്കുറിച്ചി ചിന്നസേലത്ത് വന്‍ പ്രതിഷേധം ഉണ്ടായത്.വിദ്യാര്‍ത്ഥി യുവജനസംഘടനകള്‍ നടത്തിവന്ന സമരം അക്രമാസക്തമായി.
പൊലീസുമായി പലതവണ സമരക്കാര്‍ ഏറ്റുമുട്ടി, പൊലീസ് വാഹനമടക്കം നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേത്ത് വെടിവച്ചു.വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുപറയുന്ന രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം.
ചിന്ന സേലത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ ഐ.ടി വിംഗിലെ രണ്ട് പേര് പിടിയില്‍. സാമൂഹിക മാധ്യമങ്ങളില്‍ കലാപാഹ്വാനം നടത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 250ല്‍ അധികം പേര് ഇതുവരെ അറസ്റ്റിലായി.
തമിഴ്നാട്ടിലെ കള്ളക്കുകുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയിരുന്നു. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നെഴുതിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍ നടത്തിവന്ന പ്രതിഷേധമാണ് ഇന്ന് തെരുവ് യുദ്ധത്തിലേക്കെത്തിയത്.
സ്കൂളിന് മുമ്ബിലേക്ക് സംഘടിച്ചെത്തിയ സമരക്കാര്‍ ബാരിക്കേഡ് തകര്‍ത്ത് സ്കൂള്‍ കോമ്ബൗണ്ടിലേക്ക് പ്രവേശിച്ചു. ശക്തമായ കല്ലേറുണ്ടായി, നിര്‍ത്തിയിട്ടിരുന്ന നിരവധി ബസുകള്‍ തകര്‍ത്തു, നിരവധി ബസുകള്‍ക്കും പൊലീസ് വാനുകള്‍ക്കും തീയിട്ടു. അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. നിരവധി സമരക്കാര്‍ക്കും ഇരുപതോളം പൊലീസുകാര്‍ക്കും പരിക്കേറ്റു. സമീപ ജില്ലകളില്‍ നിന്നുകൂടി പൊലീസിനെ എത്തിച്ചാണ് സാഹചര്യം നിയന്ത്രിച്ചത്.
കള്ളക്കുറിച്ചിയിലെ സാഹചര്യം വേദനിപ്പിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രസ്ഥാവനയിലൂടെ അറിയിച്ചു.പെണ്‍കുട്ടിയുടെ മരണം കള്ളക്കുറിച്ചി ഡിഎസ്പി അന്വേഷിക്കുമെന്ന് തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബു പറഞ്ഞു.അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു.
അമിതമായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.കുറ്റാരോപിതരായ അധ്യാപകരെ പൊലീസ് മൊഴിയെടുത്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്നും കേസ് സിബിസിഐഡിക്ക് കൈമാറണമെന്നുമാണ് സമരക്കാരുടെ ആവശ്യം.
