നാലാമതും വിവാഹിതയായ പോപ്പ്സ്റ്റാര്‍ ജെന്നിഫര്‍ ലോപസിന്റെ അരാജകത്വം നിറഞ്ഞ ലൈംഗിക ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആദ്യ ഭര്‍ത്താവ് ഒജാനി നോവ.
ഒരാളെ കൊണ്ട് സംതൃപ്തി അണയുന്ന സ്ത്രീയല്ല അവരെന്നും കുറഞ്ഞത് ഏഴോ എട്ടോ പുരുഷന്മാരെ ആഗ്രഹിക്കുന്ന സ്ത്രീയാണെന്നും ഒജാനി നോവ പറയുന്നു. 53 കാരിയായ പോപ്പ്സ്റ്റാര്‍ ബെന്‍ അഫ്ളീക്കിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് ഒജാനി നോവയുടെ തുറന്നു പറച്ചില്.
ഒജാനി നോവ എന്ന ഈ മനുഷ്യനായിരുന്നു ജന്നിഫര്‍ ലോപസിന്റെ ആദ്യ ഭര്‍ത്താവ്. മൂന്ന് ഭര്ത്താക്കന്മാര്ക്കും, അഞ്ച് വിവാഹനിശ്ചയങ്ങള്‍ക്കും മുന്‍പ് അവരുടെ ജീവിതത്തിലേക്ക് കടന്നു വന്ന തന്നോട് അവര്‍ പറഞ്ഞത് അവരുടെ ജീവിതത്തിലെ ഒരേയൊരു പുരുഷന് താനായിരിക്കുമെന്നായിരുന്നു എന്നും ഒജാനി നോവ പറയുന്നു. ബെന്നിന് എല്ലാ ആശംസകളും നേരുന്നുവെങ്കിലും, ഈ ബന്ധം അധികകാലം തുടരുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും ഒജാനി പറയുന്നു. ആദ്യരാത്രിയില്‍, എന്നോടൊപ്പം എന്നുമുണ്ടാകുമെന്ന് പറഞ്ഞ അതേ പ്രണയാതുരതയോടെ ജെന്നിഫര്‍, അതേ വാക്കുകള്‍ ബെന്നിനോടും പറഞ്ഞിട്ടുണ്ടാകും എന്നും നോവ കൂട്ടിച്ചേര്‍ത്തു.
48 കാരനായ ഒജാനി സാധാരണയായി ജെന്നിഫര്‍ ലോപസുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമില്ലാത്ത വ്യക്തിയാണ്. 1998 – ല്‍ ഇവര്‍ വിവാഹമോചനം നേടിയെങ്കിലും പിന്നെയും ഒരുപാടു നാള് ഇവര്‍ സുഹൃത്തുക്കളായി തുടര്‍ന്നിരുന്നു. ദരിദ്രനായ ഹോട്ടല്‍ വെയിറ്റര്‍ എന്ന് തന്നെ പുച്ഛിച്ചതിനാലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പറയുന്നത് എന്നും നോവ പറയുന്നു. ക്യുബയില്‍ നിന്നും പതിനഞ്ചാം വയസ്സില്‍ നാടുവിട്ട് അമേരിക്കയില്‍ എത്തിയ നോവ പറയുന്നത് താന്‍ ജെന്നിഫറുടെ മാസ്മരിക വലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു എന്നാണ്.
താന്‍ അന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരിയായിരുന്നു ജെന്‍ എന്ന് അയാള്‍ പറയുന്നു. അവര്‍ക്ക് അത്യാവശ്യം പ്രശസ്തി ഉള്ളപ്പോള്‍ തന്നെയായിരുന്നു അവരുമായി പ്രണയത്തിലായത്. എന്നാല്‍, വിവാഹ സമയമായപ്പോഴേക്കും അവര്‍ ഒരു മെഗാ സ്റ്റാര്‍ ആയിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള തന്റെ ജീവിതം, ബെന്നിനെ പോലെ നല്ലൊരു മനുഷ്യന് അനുഭവിക്കാന്‍ ഇടവരരുതെന്ന ആഗ്രഹം കൊണ്ടുകൂടിയാണ് എല്ലാം തുറന്ന് പറയുന്നതെന്നും നോവ പറയുന്നു.
ക്യുബയില്‍ നിന്നും അനധികൃതമായി അമേരിക്കയില്‍ എത്തി തെരുവുകളില്‍ കാറുകള്‍ കഴുകിയും, റെസ്റ്റോറന്റുകളില്‍ വെയിറ്റര്‍ ജോലി ചെയ്തും മോഡലിങ് രംഗത്ത് എത്തി ഏറെ ശോഭിച്ച വ്യക്തിയാണ് ഒജാനി നോവ. ഒരു റിയാലിറ്റി ഷോക്ക് ഇടയിലായിരുന്നു ജെന്നിഫറിനെ കണ്ടു മുട്ടുന്നത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു 1997-ല്‍ അവര്‍ വിവാഹം കഴിച്ചത്. കുട്ടികള്‍ വേണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്ന നോവയോടെ ജെന്നിഫര്‍ പറഞ്ഞത്, കുട്ടികള്‍ ജനിക്കുന്നത് തന്റെ കരിയറിന് വിഘാതമാകും എന്നായിരുന്നു അത്രെ.
പിന്നീട് ലോസ് ഏഞ്ചലസിലെ നൈറ്റ് ക്ലബ്ബിന്റെ മേല്നോട്ടക്കാരനായി ഒജാനി നോവ ചുമതലയേറ്റെടുത്ത സമയത്ത് ജെന്നിഫര്‍ ഒരു ആല്‍ബത്തിന്റെ ജോലിയുമായി ന്യുയോര്‍ക്കിലേക്ക് പോയി. അവിടെ റാപ്പര്‍ സീന്‍ കോംബ്സുമായുള്ള ജന്നിഫറിന്റെ ചിത്രങ്ങള്‍ കണ്ടതാന്‍ എന്തിനാണ് അയാള്‍ക്കൊപ്പം കറങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ , താന്‍ എന്തിന് അസൂയപ്പെടണം എന്ന മറു ചോദ്യമായിരുന്നത്രെ ജെന്നിഫറിന്റെ പ്രതികരണം. ഇതോടെയായിരുന്നു ദാമ്ബത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
പിന്നീട് 1998-ല്‍ വിവാഹമോചനം നേടിയ ശേഷം ജെന്നിഫര്‍ റാപ്പര്‍ സീന്‍ കോംബ്സുമായി പ്രണയജീവിതം ആരംഭിച്ചു. അയാളില്‍ നിന്നു പിരിഞ്ഞ ശേഷമായിരുന്നു ഗായകന് ക്രിസ് ജുഡുമായുള്ള വിവാഹം. ചുരുങ്ങിയത് ഏഴോ എട്ടോ തവണ വിവാഹം ചെയ്യുന്ന വിഭാഗത്തില്‍ പെട്ട വ്യക്തിയാണ് ജെന്നിഫര്‍ എന്ന് നോവ പറയുന്നു. ഒരാളെ കൊണ്ട് അവര്‍ സംതൃപ്തി അണയില്ല. തന്റെ തൊഴിലില്‍ എങ്ങനെ മുന്നോട്ട് പോകണം എന്നത് നന്നായി അറിയാവുന്ന വ്യക്തിയാണ് ജെന്നിഫര്‍. അതുകൊണ്ടാണ് മൂന്ന് പതിറ്റാണ്ട് കാലവും തിളങ്ങി നില്ക്കാന് കഴിഞ്ഞത്. അതുപോലെ സ്വകാര്യ ജീവിതത്തിലും എല്ലാം തനിക്കനുകൂലമാക്കാന്‍ അവര്‍ക്ക് നന്നായി അറിയാമെന്നും ആദ്യ ഭര്‍ത്താവ് പറയുന്നു.
ജെന്നിഫര്‍ ലോപസ് ബെന്‍ അഫ്ളീക്കിനെ വിവാഹം ചെയ്തപ്പോള്‍ അത് ആത്മാവിന്റെ കുട്ടുകാരനോടൊപ്പം ചേരുന്നതാണെന്നായിരുന്നു പോപ്പ്സ്റ്റാര്‍ പറഞ്ഞത്. മനസ്സും ശരീരവും മത്രമല്ല, പ്രണയതീവ്രതയില്‍ പേരുകള്‍ പോലും ഒന്നാക്കി മറ്റി അന്ന് താരം. തന്റെയും, ഓസ്കാര്‍ അവാര്‍ഡ് ജേതാവായ ഭര്‍ത്താവ് ബെന്‍ അഫ്ളീക്കിന്റെയും പേരുകള്‍ ചേര്‍ത്ത് ഇനിമുതല്‍ തങ്ങളെ ഒരു മിച്ച് ബെന്നിഫര്‍ എന്ന് അറിയപ്പെടും എന്നായിരുന്നു താരത്തിന്റെ പ്രണയതീവ്രത വഴിഞ്ഞൊഴുകിയ വാക്കുകള്‍.
എന്നാല്‍, എന്നന്നേക്കുമായി ജെന്നിഫര്‍ ലോപസിന്റെ ആത്മാവിന് പുസ്തകത്താളില്‍ എഴുതിച്ചേര്‍ത്ത് പേര് ബെന്‍ അഫ്ളീക്കിന്റേത് മാത്രമല്ലെന്നാണ്’ ഹോളിവുഡിന്റെ മഞ്ഞവെളിച്ചത്തില്‍ നിന്നൊക്കെ അകന്നു മാറി മറ്റൊരിടത്തിരുന്ന് ഒരാള്‍ പറയുന്നത്. തന്നോടും ജന്നിഫര്‍ ഇത്തരത്തിലുള്ള പ്രണയവചനങ്ങള്‍ ധാരാളം പറഞ്ഞിട്ടുണ്ട് എന്ന് പറയുന്ന
