ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സൗകര്യങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം.
ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജയ്‌സാല്‍മേറില്‍ യോഗം വിളിച്ചു. ജമ്മുകശ്മീര്‍, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരുമായാണ് ചര്‍ച്ച. വാഗാ അത്താരിയിലെ ചെക്‌പോസ്റ്റാണ് ഇന്ത്യയെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്നതില്‍ പ്രധാനം. നിലവില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് ഉറിയിലെ സലാംബാദ്, പൂഞ്ചിലെ റാവല്‍ കോട്ട് എന്നിവിടങ്ങളില്‍ വ്യാപാര ചെക് പോയിന്റുണ്ട്.
