റിയാദ്: സാമ്ബത്തിക പ്രതിസന്ധി മുന്നില്‍കണ്ട് സൗദി അറേബ്യന്‍ ഭരണകൂടം ചെലവു ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ചെലവ് ചുരുക്കാനുള്ള നടപടികളാണ് സല്മാന് രാജാവ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം കുറയ്ക്കില്ലെങ്കിലും ബോണസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തിവെക്കും.
ഒക് ടോബര്‍ രണ്ടിന് ആരംഭിക്കുന്ന അടുത്ത ഹിജ്റ വര്‍ഷത്തില്‍ ശമ്പള വര്‍ധനയുമുണ്ടാകില്ല. പൊതുമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ വര്‍ഷം തോറുമുള്ള അവധി എടുക്കാത്ത പക്ഷം അത് നഷ് ടമാകും. അവധിക്കാലത്ത് ട്രാന്‍സ്പോര്‍ട്ട് അലവന്‍സും കിട്ടില്ല.
സൗദി ഉള്‍പ്പടെ എല്ലാ രാജ്യക്കാരായവര്‍ക്കും ഇത് ബാധകമായിരിക്കും.
സര്‍ക്കാര്‍ മേഖലയില്‍ പുതിയ നിയമനങ്ങളും നിര്‍ത്തിവെക്കും. ഓവര്‍ടൈം അലവന്വന്സിലും കുറവ് വരുത്തി. ഓവര്‍ടൈം തുക അടിസ്ഥാന ശമ്ബളത്തിന്റെ പകുതിയില്‍ കൂടുതലാകാന്‍ പാടില്ല. ഇതുവരെ ജോലിസമയത്തില്‍ കൂടുതല്‍ നേരം ജോലിചെയ്താല്‍ 25 ശതമാനം അധികതുക കിട്ടുമായിരുന്നു. അവധിദിവസങ്ങളില്‍ ജോലിചെയ്താല്‍ 50 ശതമാനം അധികം ശമ്പളവും കിട്ടുമായിരുന്നു. വാര്‍ഷിക അവധി പരമാവധി 30 ദിവസമായി നിജപ്പെടുത്തി.
മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ശമ്പളവും ആനുകൂല്യങ്ങളും 20 ശതമാനം വെട്ടിക്കുറച്ചു. യുവരാജാവും ആഭ്യന്തരമന്ത്രിയുമായ മൊഹമ്മദ് ബിന്‍ നയീഫ് പ്രതിരോധമന്ത്രി മൊഹമ്മദ് ബിന്‍ സല്മാന് എന്നിവരുടെ ശമ്ബളവും 20 ശതമാനം കുറച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിളിക്കുന്ന ഫോണ്‍ കോളുകളുടെ ബില്‍ മന്ത്രിമാര്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കണം. രാജ്യത്തെ ഏറ്റവും വലിയ ഉപദേശകസമിതിയായ ശുറ കൗണ്‍സിലിലെ അംഗങ്ങളുടെ ആനുകൂല്യങ്ങളില്‍ 15 ശതമാനം കുറവുവരുത്തി. മന്ത്രിമാരുടെ വാര്‍ഷിക അവധി 42 ദിവസത്തില്‍ നിന്ന് 36 ദിവസമാക്കി കുറച്ചു.
