വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം, ഉടുത്തിരുന്ന സാരി കഴുത്തില്‍ മുറുക്കി കൊന്നത് ഭാര്യ

മലപ്പുറം: വേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബിഹാറിലെ വൈശാലി ജില്ലയില്‍ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. പസ്വാന്റെ ഭാര്യ പുനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജനുവരി 31ന് കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വോര്‍ട്ടേഴ്‌സില്‍ രാത്രിയിലായിന്നും സംഭവം. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്‍റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായി. പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്‍റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. വേങ്ങര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പൂനത്തെ ചോദ്യം ചെയ്‌തപ്പോഴാണ് സത്യം തെളിഞ്ഞത്.

ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പൂനം പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് സന്‍ജിത് പസ്വാന്‍ കുടുംബത്തോടൊപ്പം
രണ്ടു മാസം മുമ്ബ് വേങ്ങരയില്‍ താമസത്തിനെത്തിയത്. എന്നാല്‍ രഹസ്യമായി ഫോണിലൂടെ പൂനം യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഈ ബന്ധം ചോദ്യം ചെയ്‌തതോടെയാണ് ഭര്‍ത്താവിനെ വകവെരുത്താന്‍ പൂനം തീരുമാനിക്കുകയായിരുന്നു. ഉറങ്ങി കിടന്ന സന്‍ജിതിന്റെ കൈകള്‍ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരി ഉപയോഗിച്ച്‌ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കെട്ടഴിച്ച്‌ ഭര്‍ത്താവിന് സുഖമില്ലെന്ന് അടുത്ത മുറിയിലുള്ളവരെ അറിയിച്ചു. അവരാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *