മുഖ സൗന്ദര്യത്തിനും മുടി സംരക്ഷണത്തിനും പപ്പായ

സൗന്ദര്യ സംരക്ഷണത്തിന് ആശ്രയിക്കാവുന്ന പഴമാണ് പപ്പായ. മുഖത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് പപ്പായ ഏറെ സഹായകമാണ്.പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്.

പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കിയതും തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പതിനഞ്ചു മിനുട്ടിനു ശേഷം കഴുകി കളയുക. മൃതകോശങ്ങള്‍ നീങ്ങി മുഖം തിളങ്ങും.കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ അലട്ടുന്ന വലിയ പ്രശ്‌നമാണ് മുഖക്കുരു. മുഖക്കുരു അകറ്റാനും പപ്പായ സഹായിക്കും.

കുരു നീക്കിയ പഴുത്ത പപ്പായ കുഴമ്ബു പരുവത്തിലാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക.സോഡിയത്തിന്റെ അളവ് പപ്പായയില്‍ കുറവായതിനാല്‍ ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനും പപ്പായ സഹായിക്കും.മുടി കൊഴിച്ചില്‍ തടയാനും നല്ല പ്രതിവിധിയാണ് പപ്പായ. മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന ന്യൂട്രിയന്റ്‌സിന്റെ സാന്നിദ്ധ്യം പപ്പായയില്‍ കണ്ടെത്തിയിട്ടുണ്ട്.

ആഴ്ചയില്‍ ഒരു തവണയെങ്കിലും പപ്പായ കഴിക്കുന്നത് മുടിയുടെ വളര്‍ച്ചയെ വേഗത്തിലാക്കും. താരന്‍ പോകാന്‍ പപ്പായ മാസ്‌ക് നല്ലതാണ്. കുരു നീക്കം ചെയ്ത പഴുത്ത പപ്പായയും കട്ടത്തൈരും യോജിപ്പിച്ച് പപ്പായമാസ്‌ക് തയ്യാറാക്കാം. ഇത് നനഞ്ഞ മുടിയില്‍ അരമണിക്കൂര്‍ തേച്ചു പിടിപ്പിക്കുക. ശേഷം കഴുകി കളയുക.

കണ്ണിന്റെ ആരോഗ്യത്തിനും പപ്പായ സഹായകരമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന കരോട്ടിന്റെ സാന്നിദ്ധ്യമാണ് ഇതിനു സഹായിക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റ് ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പപ്പായയുടെ കറ പുരട്ടുന്നത് നല്ലതാണ്. പക്ഷെ പൊള്ളലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *