റിയാദ് : സ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ നിന്നും വിപ്ലവ പോരാട്ടത്തിനായി ഒരു രാജകുമാരി വന്നിരിക്കുന്നു. സ്ത്രീകളുടെ അവകാശ പോരാട്ടത്തിനായി സൗദി രാജകുടുംബത്തില്‍ നിന്നു തന്നെ ഒരു സ്ത്രീശബ്ദം ഉയര്‍ന്നു വരികയാണ്. ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചുകൊണ്ട് അമീറാ അല്‍ തവീല്‍ രാജകുമാരിയാണ് വിപ്ലവപോരാട്ടവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് അമീറ ഇതിനു മുമ്ബും രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിരസിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവുമായി വീടിന്റെ അകത്തളങ്ങളില്‍ ചെലവഴിക്കാനും വിസമ്മതിച്ചു.
2001ല്‍ 18ാം വയസിലായിരുന്നു അമീറ രാജകുമാരിയുടെ വിവാഹം. ലോകത്തിലെ സമ്ബന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടിരുന്നു.എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി.
