ഹോട്ടലുടമയെ കൊലപ്പെടുത്താൻ കാരണം വെളിപ്പെടുത്തി പ്രതി: ‘ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യം’

തിരുവനന്തപുരം : ഹോട്ടലുടമയെ ജീവനക്കാർ കൊലപ്പെടുത്താൻ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്.

ഹോട്ടല്‍ ഉടമ ജസ്റ്റിൻ രാജിനെ രണ്ടു ജീവനക്കാർ ചേർന്ന് അടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ നേപ്പാള്‍ സ്വദേശി ഡേവിഡിന് മുമ്പ് നിരവധി കേസുകളുണ്ടെന്നും മ്യൂസിയം പൊലിസ് പറയുന്നു. വഴുതക്കാട് ഹോട്ടല്‍ നടത്തുന്ന ജസ്റ്റിൻ രാജ് ജീവനക്കാർ താമസിക്കുന്നതിനായി ഇടപ്പള്ളിയില്‍ ഒരു വീട് വാടകക്കെടുത്തിരുന്നു. രണ്ടാഴ്ച മുമ്പാണ് ഹോട്ടല്‍ ജോലിക്കായി നേപ്പാള്‍ സ്വദേശി ഡേവിയും വിഴിഞ്ഞം സ്വദേശി രാജേഷുമെത്തുന്നത്.

ഇന്നലെ രാവിലെ അഞ്ചു മണിക്ക് ഹോട്ടല്‍ തുറന്നപ്പോള്‍ രണ്ടുപേരും ജോലിക്ക് വന്നില്ല. ഹോട്ടല്‍ പ്രവർത്തനം തടസ്സപ്പെട്ടു. ഒൻപതര മണിയോടെ ഇടപള്ളിയില്‍ ജീവനക്കാർ താമസിക്കുനന സ്ഥലത്ത് ജസ്റ്റിൻ രാജെത്തി. മദ്യഹരിയലായിരുന്നു പ്രതികളായ ഡേവിഡും രാജേഷും. വാക്കു തർക്കത്തെ തുടർന്ന് ഇനി ജോലിക്കെത്തേണ്ടതെന്ന് ജസ്റ്റിൻ പറഞ്ഞു. വീട് ഒഴിയാനും ആവശ്യപ്പെട്ടു. പ്രതികള്‍ ചേർന്ന് ജസ്റ്റിന് അടിച്ച്‌ നിലത്തിട്ട ശേഷം മുറിക്കുള്ളില്‍ വച്ച്‌ കഴുഞ്ഞു ഞെരിച്ച്‌ കൊന്നു. എന്നിട്ട് വീട്ടിന് പിന്നില്‍ മൃതദേഹം ഇട്ടശേഷം മെത്തകൊണ്ട് മൂടി. ജസ്റ്റിൻെറ സ്കൂട്ടറുമെടുത്താണ് പ്രതികള്‍ രക്ഷപ്പെട്ടത്. ജസ്റ്റിനെ കാണാനാതായപ്പോള്‍ സുഹൃത്തായ ഷിബു തേടിയിറങ്ങി.

മൊബൈല്‍ റിംഗ് ചെയ്തെങ്കിലും ആരുമെടുത്തില്ല. ഇടപ്പള്ളിയിലെ വാടകക്കെട്ടിത്തിൻെറ മുന്നില്‍ വന്നു നോക്കിയെങ്കിലും സ്കൂട്ടറില്ലാത്തിനാല്‍ ആദ്യം മടങ്ങിപോയി. ഉച്ചയോടെ ഫോണും ഓഫായി. വൈകുന്നേരത്തോടെ വീട്ടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുഖത്ത് അടിയേറ്റ് പടുമുണ്ട്. എഞ്ചിനിയറായ ജസ്റ്റിൻ വീട് നിർമ്മാണവും നടത്തുന്നുണ്ട്. ജീവനക്കാരോട് വളരെ സൗമ്യമായി പെരുമാറുന്നയാളായിരുന്നു ജസ്റ്റിനെന്ന് ജീവനക്കാർ പറയുന്നു. ഒളിവില്‍ പോയ ശേഷം അടിമലത്തുറയിലെ രാജേഷിൻെറ വീട്ടില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പൊലിസിൻെറ പിടിയിലാകുന്നത്.

പ്രതികളിൽ ഒരാളായ വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39) കിക് ബോക്സറും ജിം പരിശീലകനും. രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്‍രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്ന് പൊലീസ് പറയുന്നു. നേപ്പാളിയായ ദിൽകുമാർ (31) ആണ് മറ്റൊരു പ്രതി. പിടികൂടാനെത്തിയ പൊലീസുകാരെയും ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
കൊലപാതകത്തിനുശേഷം വാഹനവും പഴ്സും മോഷ്ടിച്ചാണ് ഇവര്‍ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത് . ജസ്റ്റിന്‍രാജ് വന്ന സ്‌കൂട്ടര്‍ കരകുളത്ത് പണയംവെച്ച് പണവുമായാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്. മരിച്ച ജസ്റ്റിന്‍രാജിന്റെ സുഹൃത്ത് സ്റ്റാന്‍ലിയുടെ വാഹനമാണിത്.

പഴ്സിലുണ്ടായിരുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍, പിന്‍നമ്പര്‍ അറിയാത്തതിനാല്‍ ഇത് പരാജയപ്പെട്ടു. നേപ്പാളിയായ ദില്‍കുമാര്‍ ഡല്‍ഹിയിലാണ് താമസം. ജോലിക്കു ചെല്ലാത്തതിനു വഴക്കുപറഞ്ഞതിനുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മ്യൂസിയം സി ഐ വിമല്‍ പറഞ്ഞു. സിപിഎം മുൻ ജില്ലാ സെക്രട്ടറിയും പാറശ്ശാല മുൻ എംഎൽഎയുമായ എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.

Leave a Reply

Your email address will not be published. Required fields are marked *