തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് തടയുകയും ആക്രമിക്കുകയും ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരേ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താനും കൂടി ഇടപെട്ട് പ്രശ്ന പരിഹാരമുണ്ടാക്കിയിട്ടും ചിലര്‍ ഇത് പാലിക്കാന്‍ തയാറാകുന്നില്ല. ചിലര്‍ക്ക് ഇതൊന്നും ബാധകമല്ല എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വഞ്ചിയൂര്‍ കോടതിയില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം കൈയേറ്റം ചെയ്തു അഭിഭാഷകര്‍ ഇറക്കിവിട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സമര്‍പ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായി ഇടപെടണം. മാധ്യമസ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റമാണ് അഭിഭാഷകരുടെ കോടതി പരിസരത്തെ ആക്രമണം. വനിതാ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ അഭിഭാഷകര്‍ കൈയറ്റം ചെയ്തിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുക്കുകയാണ് ചെയ്തത്. ഈ കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
