കലാ മാമാങ്കം എത്തുകയായി. അതും ഏഷ്യയിലെ ഏറ്റവും വലുത്. സ്കൂളില്‍ റിഴേസലുകള് പൊടിപൊടിക്കുന്നു. കോളേജുകളിലും തുടങ്ങി. അടുത്ത മാസം കലയുടെ പൂരമാണ്. യു.പി മുതല്‍ കോളേജ് വരെ കലയുടെ പകലിരവുകള്‍. പ്രതിഭകളുടെ വിളയാട്ടം. മലയാളത്തിന്റെ മനോഹാരിതയാണ് വിടരാനിരിക്കുന്നത്.
പരിശീലനം എങ്ങനെ?
കുട്ടികളുടെ മല്‍സരമാണ്. പക്ഷെ സ്കൂളുകള്‍ക്ക് റോളൊന്നുമില്ല. പരിശീലകരെ വാടകക്കെടുക്കുന്നു. പാട്ട്, നൃത്തം പോലുള്ള വ്യക്തിഗത മല്‍സരങ്ങളില്‍ ഡാന്‍സ് സ്കൂളുകളാണ് പരിശീലനത്തിനെത്തുന്നത്. ഗ്രൂപ്പ് ഐറ്റങ്ങളില്‍ പരിശിലകര്‍ ഉയര്‍ന്ന ഫീസിന് എത്തും. ഫീസ് ഒരു ലക്ഷം രൂപ വരെ. ഇത് കുട്ടികള്‍ കൊടുക്കണം. ഒരു ഇനത്തില്‍ പങ്കെടുക്കുന്ന കുട്ടിയുടെ രക്ഷിതാവിന് ആയിരങ്ങള്‍ പൊടിക്കണം. എല്ലാം മക്കള്‍ക്ക് വേണ്ടി. അവര്‍ സമ്മാനം വാങ്ങുന്നത് കാണാന്‍.
അധ്യപകരെവിടെ?
ഒരു കാലമുണ്ടായിരുന്നു. അന്ന് അധ്യാപകരായിരുന്നു പരീശീലകര്‍. അവര്‍ക്ക് അത് അറിയമായിരുന്നു. നൃത്തം, പാട്ട്, നാടകം, ഒപ്പന തുടങ്ങിയ ഇനങ്ങളില്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ കഴിവുള്ള അധ്യാപകര്‍ ഉണ്ടായിരുന്നു. അതൊരു കഴിവാണ്. ക്രിയേറ്റിവിറ്റിയാണ്. ഇന്ന് അത് മോശം വന്നോ? അതു കൊണ്ടാണോ പരിശീലിപ്പിക്കാന്‍ ്അധ്യാപകര്‍ മുന്നോട്ടു വരാത്തത്?. പുറത്തു നിന്ന് ആളെ ഇറക്കുന്നത്? ലക്ഷങ്ങള്‍ ഫീസ് നല്‍കുന്നത്.? അതോ, അവിടെയും കമ്മീഷന് ഉണ്ടോ? ഇല്ലായിരിക്കാം. അധ്യാപകര്‍ അങ്ങനെ ചെയ്യില്ല. അവര്‍ സത്യസന്ധരാണ്.
