ഈ ഡോക്ടര്‍ ഇത്ര ജനകീയനാകാന്‍ കാരണം ഇതായിരുന്നു

സ്വന്തം ലേഖകന്‍

ഇരുമ്പുഴി

പുതിയ തലമുറയിലെ കുട്ടികളും 90 വയസ് കഴിഞ്ഞ വയോജനങ്ങളും ഒരുപോലെ ‘ഡോ മയമാക്ക’യെന്നാണ് വ്യാഴാഴ്ച്ച അന്തരിച്ച സി കെ എന്ന ഡോ. സികെ മുഹമ്മദിനെ വിളിക്കുക. ഡോ.മയമാക്കയെന്ന ആ വിളിയില്‍ പ്രതിഫലിക്കുന്ന അടുപ്പമാണ് അദ്ദേഹം അത്രമേല്‍ ജനകീയനാണെന്ന് മനസിലാക്കി തരുന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ പിടിപ്പെട്ട് കിടപ്പിലാകുന്നതുവരെ ആനക്കയം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും അവശരും പാവങ്ങളുമായ നിരവധി പേരെ വീട്ടിലെത്തി ചികിത്സിച്ചിരുന്ന ഡോ. സികെ. അദ്ദേഹത്തിന് സുഖപ്പെടുത്താന്‍ കഴിഞ്ഞിരുന്ന അസുഖങ്ങള്‍ അദ്ദേഹത്തിന്റെ ഹോമിയോപതിക് ചികിത്സയിലും കഴിയാത്ത മറ്റു വഴികളിലും ചികിത്സിച്ചു ഭേദപ്പെടുത്താനും അദ്ദേഹം കഠിനപ്രയത്നം നടത്തുമായിരുന്നു. ചികിത്സിച്ച് മാറ്റാന്‍ ഏറെ സാമ്പത്തിക ചെലവുകള്‍ വരുന്നതിനാല്‍ പ്രയാസപ്പെട്ടവര്‍ക്കെന്നും ഡോ സികെ അത്താണിയും ആശ്രയവുമായിരുന്നു.

പാവങ്ങളോടും അശരണരോടും അദ്ദേഹത്തിന് സഹാനുഭൂതിയുണ്ടാക്കുന്നതിന് പ്രേരിപ്പിച്ചത് അദ്ദേഹം മരിക്കും വരെ അംഗമായിരുന്ന മാതൃപ്രസ്ഥാനമായിരുന്ന സിപിഐ എമും അതിന്റെ അമരുത്തുണ്ടായിരുന്ന ഇംഎംഎസും എല്ലാമായിരുന്നു. പാര്‍ടി ടിക്കറ്റില്‍ ആനക്കയം പഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം അദ്ദേഹം നടത്തിയതായും നാട്ടുക്കാര്‍ ഉജ്വലമായോര്‍ക്കുന്നു. ഇക്കഴിഞ്ഞ പാര്‍ടി ബ്രാഞ്ച് സമ്മേളനത്തിലും തന്റെ പാര്‍ടിയംഗ്വത്വം ഒഴിവാക്കരുതെന്ന് സഖാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചതായി ഇരുമ്പുഴി റസാഖ് കേരളാ ലൈവേിനോട് പറഞ്ഞു. പാര്‍ടിയംഗമെന്ന നിലക്കും മറ്റും അദ്ദേഹത്തിനുളള പരിചയവും സ്വാധീനവും അശരണരായ രോഗികളെ ചികിത്സിക്കുന്നതിനായിരുന്നും അദ്ദേഹം വിനിയോഗിച്ചിട്ടുളളതെന്നും നാട്ടുകാര്‍ ഓര്‍മിക്കുന്നു. അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കുന്ന നാടിന്റെ വേദനയെ പെട്ടെന്ന്് ഭേദപ്പെടുത്താനാകില്ല. അത്രമേല്‍ ജനകീയനായ ഡോകടര്‍ തന്നെയായിരുന്നു ഡോ സികെ.

Leave a Reply

Your email address will not be published. Required fields are marked *