ആക്രമണം നടത്താനെത്തിയ ഐഎസ് ഡ്രോണിനെ യുഎസ് വ്യോമസേന വീഴ്ത്തി

വാഷിങ്ടണ്‍ • ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമുള്ള ആയുധം വഹിക്കുന്ന ഡ്രോണുകളില്‍ ഒന്നിനെ യുഎസ് വ്യോമസേന വീഴ്ത്തി. വ്യോമസേന സെക്രട്ടറി !ദെബോറ ലീ ജയിംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഐഎസ് ഭീകരര്‍ ഇറാഖില്‍ ‘കാമികാസെ ഡ്രോണു’കള്‍ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ വന്നതിനു പിന്നാലെയാണ് ദെബോറ ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകളാണു കാമികാസെ വിഭാഗത്തിലുള്ളത്. പറന്നുവന്നു ലക്ഷ്യസ്ഥാനത്തു പതിച്ചു പൊട്ടിത്തെറിക്കുകയാണ് ഇവയുടെ ദൗത്യം. 28 മിനിറ്റ് പറക്കും, മണിക്കൂറില്‍ 44 മൈല്‍ വേഗതയില്‍ ചെന്നുപതിച്ച് നാശനഷ്ടമുണ്ടാക്കും.

അതേസമയം, ആയുധം വഹിക്കുന്ന ഡ്രോണുകള്‍ ഇറാഖില്‍ കണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നൂറോളം ഡ്രോണ്‍ ജാമ്മര്‍ തോക്കുകളാണ് യുഎസ് വ്യോമസേന വാങ്ങിയിരിക്കുന്നത്.
എന്നാല്‍ ഈ തോക്ക് ഉപയോഗിച്ചാണോ ഡ്രോണ്‍ വീഴ്ത്തിയതെന്നു വ്യക്തമായിട്ടില്ല.

ഐഎസ് ഭീകരര്‍ കാമികാസെ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞവര്‍ഷം ആദ്യം തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. കുര്‍ദിഷ് പോരാളികള്‍ക്ക് എതിരെയായിരുന്നു അന്ന് ആക്രമണം. ഇപ്പോള്‍ ഇറാഖ് സേനയ്‌ക്കെതിരെയും അവര്‍ ഈ തന്ത്രം പയറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *