ജയയുടെ ആരോഗ്യനിലയില്‍ പുരോഗതി

ചെന്നൈ • ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്നും ഉടന്‍തന്നെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനു വേണ്ടി പ്രത്യേക പൂജകളും ആരാധനകളും നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്.

ജയലളിതയുടെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ട്. ദൈവം അവര്‍ക്കൊപ്പമാണ്. ജയ ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങിവരുമെന്നും പാര്‍ട്ടി വക്താവ് സി.ആര്‍.സരസ്വതി പറഞ്ഞു. പ്രവര്‍ത്തകരുടെ പ്രാര്‍ഥനയ്ക്കും ജയലളിതയെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാര്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.

കടുത്ത പനിയും അണുബാധയും മൂലം കഴിഞ്ഞ മാസമാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി അവസാന മെഡിക്കല്‍ ബുള്ളറ്റിന്‍ വന്നത് ഒക്ടോബര്‍ 21ന് ആണ്. ജയയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനു വേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ഥനങ്ങളും ആരാധനകളും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *