കാഞ്ഞങ്ങാട്: മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്നെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട്ടെ അഭിഭാഷകനായ സി ഷുക്കൂറിന്റെ പരാതിയിലാണ് കാഞ്ഞങ്ങാട് പൊലീസ് ശശികലയ്ക്കെതിരെ കേസെടുത്തത്.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ടായ കെ.പി.ശശികല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു അഡ്വക്കറ്റ് സി.ഷുക്കൂറിന്റെ പരാതി.
പ്രസംഗം താന്‍ യൂട്യൂബിലൂടെ കാഞ്ഞങ്ങാട് വച്ചാണ് കണ്ടെതെന്നുകാണിച്ചാണ് സി.ഷുക്കൂര്‍ പരാതി കാസര്‍കോഡ് എസ്.പിക്ക് നല്‍കിയത്. പരാതിയോടൊപ്പം പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഷുക്കര്‍ എസ്.പിക്ക് കൈമാറിയിരുന്നു.
മുസ്ലീം ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ശശികല പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും ശശികല പറഞ്ഞു.
