മുംബൈ: സ്‌കൂള്‍ ഹോസ്റ്റലില്‍ വച്ച് പന്ത്രണ്ട് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. മഹാരാഷ്ട്ര ഭുല്‍ദാന ജില്ലയിലെ നിനാദി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പീഡത്തിനിരയായത്. പീഡനത്തിനിരയായതില്‍ മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളായി.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അധ്യാപകരെയും നാല് സ്‌കൂള്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പീഡിനത്തിനിരയായത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്.ദീപാവലി അവധിക്ക് വീട്ടിലെത്തിയ മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളാണെന്ന് കണ്ടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഏഴ് അധ്യാപകരേയും നാല് സ്‌കൂള്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തു.
അറസ്റ്റ് ചെയ്തവരെ കൂടാതെ ഇനിയും കുറ്റക്കാരുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പ്രതികളുടെ എണ്ണം കൂടിയേക്കാമെന്ന് പോലീസ് പറയുന്നു.
