സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് മാനദണ്ഡം

തിരുവനന്തപുരം: ഒരോ സര്‍ക്കാരിലും അവതാരങ്ങള്‍ ഉണ്ടാകുന്നത് ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥ സ്ഥലം മാറ്റങ്ങളിലൂടെയാണ്.അവതാരങ്ങളെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി വിജയന്‍ പ്രഖ്യാപിച്ചപ്പോള്‍ അതൊരു സാധാരണ പ്രഖ്യാപനമായി കണ്ടത് നിരവധി പേരാണ്.എന്നാലിതാ അവതാരങ്ങളെ ഇല്ലാതാക്കാനും അ!ഴിമതി കുറക്കാനും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ കൊണ്ടു വരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ജോലി എടുക്കുന്നവരെ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റുന്ന വിധത്തിലാണ് മാനദണ്ഡം കൊണ്ടു വരുന്നത്.വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകും ഇത്തരം മാറ്റങ്ങള്‍.ഏപ്രില്‍,മെയ് മാസങ്ങളില്‍ മാത്രമായി സ്ഥലംമാറ്റം ക്രമീകരിക്കും.സീനിയോറിറ്റിയായിരിക്കും മാനദണ്ഡം.

സ്ഥലംമാറ്റ നടപടി സുതാര്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം കൊണ്ടു വരും.ജീവനക്കാരുടെ ഇലക്ട്രോണിക് ഡാറ്റാ ബേസ് ആദ്യം ഉണ്ടാക്കും.മാനദണ്ഡങ്ങളുടെ ഒരു പട്ടിക തന്നെ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.ഇക്കാര്യങ്ങളൊക്കെ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തും ഈ മാസം ആറിനാണ് ഇതു സംബന്ധിച്ച യോഗം.

Leave a Reply

Your email address will not be published. Required fields are marked *