കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒരു വ്യക്തി ഷൂ ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി; ഉദ്യോഗസ്ഥനെന്ന് ആരോപണം വിവാദം

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒരു വ്യക്തി ഷൂ ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. മുഖ്യമന്ത്രിയെ ഷൂ ധരിപ്പിച്ചത് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരില്‍ ഒരാളാണ് എന്നാണ് ആരോപണം.

മൈസുരുവില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം പുറത്തേക്ക് വരുമ്പോഴാണ് ഒരാള്‍ സിദ്ധരാമയ്യയെ ഷൂ ധരിപ്പിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പകര്‍ത്തിയ വിഡിയോ ദൃശ്യം പുറത്തായതോടെ സംഭവം വിവാദമാവുകയും ചെയ്തു.

എന്നാല്‍, ഉദ്യോഗസ്ഥനാണ് ഷൂ ധരിപ്പിച്ചത് എന്ന ആരോപണം തെറ്റാണെന്ന് സിദ്ധരാമയ്യയുടെ മാധ്യമ ഉപദേഷ്ടാവ് അറിയിച്ചു. ആരോപണം അനാവശ്യമാണെന്നും സിദ്ധരാമയ്യയുടെ ബന്ധുവാണ് ഷൂ ധരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചതെന്നും മാധ്യമഉപദേഷ്ടാവ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *