ഇനി ബിനാമികള്‍ക്കെതിരെ; പുതിയ നിയമം സ്വത്തുക്കള്‍ കണ്ടുകെട്ടും

രാജ്യത്തെ ബിനാമി സ്വത്തുക്കള്‍ക്കെതിരെയുള്ള നടപടി സ്വീകരിക്കുന്നതിനുള്ള ശക്തമായ നിയമ രൂപീകരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചത്തെ മന്‍ കി ബാത്തില്‍ വ്യക്തമാക്കിയത്.

രാജ്യത്തെ അഴിമതിയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ജനങ്ങളുടെ പിന്തുണ തേടിയ മോദി അഴിമതിക്കാര്‍ക്കെതിരെയുള്ള വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു.

രാജ്യത്ത് കള്ളപ്പണത്തിന്റെ പേരില്‍ നിരവധി പേര്‍ അറസ്റ്റിലാവുകയും കോടിക്കണക്കിന് രൂപ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളാണ് നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഇമെയില്‍ വഴിയോ മൈഗവ് ആപ്പ് വഴിയോ അറിയ്ക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സിരഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് അവാര്‍ഡ് പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാതില്‍ അവതരിപ്പിച്ചിരുന്നു.ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നീ പദ്ധതികളാണ് മന്‍കി ബാത്തില്‍ പ്രഖ്യാപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *